ദോഹ– ചെറുവാടി വെൽഫെയർ അസോസിയേഷൻ ഖത്തർ(CWA) ചാമ്പ്യൻസ് ലീഗ് സീസൺ-2 വിൽ സി.പി.എ.ക്യൂ ചീക്കോട് ചാമ്പ്യൻമാരായി. കലാശ പോരാട്ടത്തിൽ ചെറുവാടി വെൽഫെയർ അസോസിയേഷനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചീക്കോട് ചാമ്പ്യൻമാരായത്. പന്തൾച്ചാണ്ടോ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് എന്ന പേരിൽ അൽ വക്ര ജെംസ് അമേരിക്കൻ അക്കാദമിയിൽ വെച്ചണ് നടന്നത്. എട്ടോളം ടീമുകൾ പങ്കെടുത്ത ആവേശകരമായ ടൂർണമെന്റ് സംഘടനത്തിലും കാണികളുടെ പങ്കാളിത്തം കൊണ്ടും വേറിട്ട് നിന്നു.മീകാത്ത് മന്തി & ഗ്രില്ലും അമാന ഇൻഷുറൻസും മുഖ്യ പ്രയോജകരായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



