ദോഹ– കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ അലിയാർ മൗലവി അൽ ഖാസിമി പ്രഭാഷണ പരമ്പരയ്ക്കായി ഖത്തറിൽ എത്തുന്നു. ഖത്തറിലെ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിലുള്ള ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആൽ മഹ്‌മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 16,17,18 തീയ്യതികളിൽ രാത്രി ഇശാനമസ്‌കാരാനന്തരമാണ് പ്രഭാഷണം നടക്കുന്നത്.
ജനുവരി 16 വെള്ളിയാഴ്ച ദോഹയിലെ ഫനാർ ഓഡിറ്റോറിയത്തിൽ ‘ഫിത്നകൾക്കിടയിലെ വിശ്വാസദാർഢ്യം’ എന്ന വിഷയത്തിലും 17 നു രാത്രി വക്രയിലെ ഡി പി എസ് സ്‌കൂളിന് സമീപമുള്ള ഹംസ ബിൻ അബ്ദുൽ മുതലിബ് മസ്ജിദിൽ ‘ മുസ്ലിം കുടുംബവും നവകാല വെല്ലുവിളികളും’ എന്ന വിഷയത്തിലും 18 നു രാത്രി ബിൻ മഹ്‌മൂദിലെ ഈദ്ഗാഹിന് സമീപമുള്ള ഇസ്മാഈൽ ബിൻ അലി അൽ ഇമാദി മസ്ജിദിൽ ‘റമദാൻ: ആത്മീയതയുടെ വസന്തം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിലെ മതപ്രഭാഷണ മേഖലയിൽ ഏറെ പ്രഗത്ഭനായ അലിയാർ മൗലവി രണ്ടാം തവണയാണ് ഖത്തറിൽ എത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 55902300, 7082 6157 നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.



