ദോഹ : ഒറ്റപ്പാലം പത്തൊമ്പതാംമയിൽ സ്വദേശി നവാസ് ത്വയ്യിബിന്റെ മകൻ ഷംനാദ് വി നവാസ് (25) ഖത്തറിൽ വെച്ച് കുഴഞ് വീണ് മരണപ്പെട്ടു . താമസസ്ഥലത്ത് വെച്ചുണ്ടായ തളർച്ചയെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
മയ്യിത്ത് ഇൻഡസ്ട്രിയൽ ഏരിയ യിലേ ഹസൻ മുബൈറിക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നടത്തിവരുന്നു .
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ജോലിക്കാരനാണ് .
ഒറ്റപ്പാലം മണ്ഡലം കെഎംസിസി മുൻ ഭാരവാഹി യാണ് പിതാവ്‍ നവാസ് ത്വയ്യിബ്. മരണപ്പെട്ട ഷംനാദ് കെഎംസിസി പ്രവർത്തകനാണ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group