ദോഹ: തൃശ്ശൂർ ജില്ലയിലെ പാവറട്ടി സ്വദേശി ഷാജി പാട്ടാളി (55) ദോഹയിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വകറ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഷാജി ഇന്ന് രാവിലെ മരണപ്പെട്ടു. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ അപ്പുക്കുട്ടൻ മാസ്റ്ററുടെയും റിട്ട. അധ്യാപിക ലീല ടീച്ചറുടെയും മകനാണ്. ഭാര്യ: പ്രീതി. മക്കൾ: കൗശിക്, ശിഖ. സഹോദരൻ ലതേഷ് (പോപ്പുലർ ഇലക്ട്രിക്കൽസ്, ഖത്തർ).
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group