Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    • സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    • ദുബൈയിൽ സ്വര്‍ണ വില കുതിച്ചു, ഒറ്റയടിക്ക് 13 ദിര്‍ഹം കൂടി, 22 കാരറ്റ് 600 ദിര്‍ഹം കടന്നു
    • ഇറാൻ ആക്രമണം; ആക്രമണത്തിന് കൂട്ടുനിൽക്കില്ല, അമേരിക്കൻ വിമാനങ്ങളെ പുറത്താക്കി സ്പെയിൻ
    • യു.എ.ഇ പ്രതിരോധ സേന 15 മിസൈലുകളും 148 ഡ്രോണുകളും തടഞ്ഞു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഇസ്രായില്‍ ആക്രമണത്തില്‍ രക്തസാക്ഷികളായ ആറു പേര്‍ക്ക് ദോഹയില്‍ അന്ത്യ വിശ്രമം; ശൈഖ് തമീം മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു

    ഒരു മയ്യിത്ത് ഖത്തര്‍ പതാക വഹിച്ചും മറ്റ് അഞ്ചു മൃതദേഹങ്ങള്‍ പലസ്തീന്‍ പതാക പുതപ്പിച്ചുമായിരുന്നു പള്ളിയിലെത്തിച്ചതെന്ന് ഖത്തര്‍ ടെലിവിഷന്‍ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു
    അശ്‌റഫ് തൂണേരിBy അശ്‌റഫ് തൂണേരി11/09/2025 Qatar Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും മറ്റ് ഗള്‍ഫ് രാഷ്ട്ര നേതാക്കളും ഫോട്ടോ: ഖത്തര്‍ ടിവി ഫൂട്ടേജ് എ.എഫ്.പി പകര്‍ത്തിയത്
    Share
    WhatsApp Facebook Twitter Telegram LinkedIn


    ദോഹ- ഇസ്രായില്‍ വ്യോമാക്രമണത്തില്‍ രക്തസാക്ഷികളായ ആറു പേര്‍ക്ക് ദോഹയില്‍ അന്ത്യവിശ്രമം. ദോഹ ഗ്രാന്‍ഡ് മോസ്‌ക് എന്നറിയപ്പെടുന്ന മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും മറ്റ് ഗള്‍ഫ് രാഷ്ട്ര നേതാക്കളും മന്ത്രിമാരും പങ്കെടുത്തു. ഒരു മയ്യിത്ത് ഖത്തര്‍ പതാക വഹിച്ചും മറ്റ് അഞ്ചു മൃതദേഹങ്ങള്‍ പലസ്തീന്‍ പതാക പുതപ്പിച്ചുമായിരുന്നു പള്ളിയിലെത്തിച്ചതെന്ന് ഖത്തര്‍ ടെലിവിഷന്‍ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
    വന്‍ സുരക്ഷാ സംവിധാനങ്ങളോടെ ദോഹ കോര്‍ണിഷിനരികെയുള്ള ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ വഹാബ് പള്ളിയിലെ മയ്യിത്ത് നമസ്‌കാര ശേഷം ദോഹ, മിസൈമീറിലെ പൊതു ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.


    ചൊവ്വാഴ്ചയാണ് ഇസ്രായേല്‍ ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്. ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ മകന്‍ ഹമാം, അദ്ദേഹത്തിന്റെ ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ്, അംഗരക്ഷകരായ അഹമ്മദ് അൽമംലൂക്ക്, അബ്ദുല്ല അബ്ദുല്‍വാഹിദ്, മുഅ്മിൻ ഹസ്സൗന എന്നിവരും ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയിലെ ലാന്‍സ് കോര്‍പ്പറല്‍ ബദര്‍ സാദ് മുഹമ്മദ് അല്‍ഹുമൈദി അല്‍ദോസരിയുമാണ് കൊല്ലപ്പെട്ടത്. 2024 ജൂലൈയില്‍ ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയേയും ഖത്തറിലാണ് ഖബറടക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack israel attack in qatar qatar
    Latest News
    മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    03/03/2026
    സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    03/03/2026
    ദുബൈയിൽ സ്വര്‍ണ വില കുതിച്ചു, ഒറ്റയടിക്ക് 13 ദിര്‍ഹം കൂടി, 22 കാരറ്റ് 600 ദിര്‍ഹം കടന്നു
    02/03/2026
    ഇറാൻ ആക്രമണം; ആക്രമണത്തിന് കൂട്ടുനിൽക്കില്ല, അമേരിക്കൻ വിമാനങ്ങളെ പുറത്താക്കി സ്പെയിൻ
    02/03/2026
    യു.എ.ഇ പ്രതിരോധ സേന 15 മിസൈലുകളും 148 ഡ്രോണുകളും തടഞ്ഞു
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version