ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം ഭാരവഹികൾ ഇന്ത്യൻ അംബാസിഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഗ്യാൻവീർ സിങ് (കോൺസുലാർ- പൊളിറ്റികൽ ആന്റ് ഇൻഫർമേഷൻ), സെക്കന്റ് സെക്രെട്ടറി ബിന്ദു എൻ നായർ (ഇൻഫോ, കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ) എന്നിവർ സന്നിഹിതരായിരിന്നു. ഇന്ത്യയും ഖത്തറും തമ്മിൽ വിവിധ മേഖലകളിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെട്ടു വരികയാണെന്ന് അംബാസഡർ പറഞ്ഞു.
ഇന്ത്യ-ഖത്തർ നയതന്ത്ര, വാണിജ്യ, സാംസ്‌കാരിക ബന്ധം സമൂഹത്തിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുവഹിയ്ക്കാൻ സാധിക്കും. എംബസിയുടെയും അനുബന്ധ സംഘടനകളുടെയും വാർത്തകളും ബോധവൽക്കരണ പരിപാടികളും ഖത്തറിലെ ഇന്ത്യൻപ്രവാസി സമൂഹത്തിൽ എത്തിക്കുന്നതിൽ ഖത്തറിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നതായി പറഞ്ഞ അംബാസിഡർ
ഇന്ത്യൻ മീഡിയ ഫോറം നൽകി വരുന്ന പിന്തുണയെ പ്രശംസിച്ചു.ഒകെ പരുമല (ഐ.എം. എഫ് പ്രസിഡന്റ് ) സാദിഖ് ചെന്നാടൻ (വൈസ് പ്രസിഡന്റ് ) ഷഫീക് അറക്കൽ (ജനറൽ സെക്രെട്ടറി ), അൻവർ പാലേരി (സെക്രെട്ടറി ), ആർ. ജെ. രതീഷ് (ട്രഷറർ ) എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹുബൈബ്, ഫൈസൽ പി.കെ, ആർ. ജെ നിസ
എന്നിവർ അംബാസിഡറു മായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.