ലണ്ടന്‍ – ഖത്തര്‍ എയര്‍വെയ്സ് വിമാനവും ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനവും തലനാരിഴക്ക് കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു. ലണ്ടന്‍ നഗരത്തിനു മുകളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഹീത്രോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ പോയ ഖത്തര്‍ എയര്‍വെയ്സ് വിമാനവും ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനവുമാണ് കൂട്ടിയിടിക്കാന്‍ പോയത്.
അവസാന നിമിഷം എയര്‍ നാവിഗേഷന്‍ സംവിധാനങ്ങള്‍ ഇടപെട്ട് വിമാനങ്ങളുടെ പാത ശരിയാക്കുകയും ഏതാണ്ട് നിശ്ചിതമായ കൂട്ടിയിടി തടയുകയും ചെയ്തതിനെ തുടര്‍ന്നാണ് അപകടം ഒഴിവായത്. ഏതാനും നിമിഷം വൈകിയിരുന്നെങ്കില്‍ ഇരു വിമാനവും കൂട്ടിയിടിച്ച് വന്‍ ദുരന്തമുണ്ടാകുമായിരുന്നു. കൂട്ടിയിടിയുടെ വക്കില്‍ നിന്ന് ഇരു വിമാനങ്ങളും തലനാരിഴക്ക് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.