ദോഹ– ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഡിസംബർ നാല്, അഞ്ച് തീയതികളിൽ സംഘടിപ്പിക്കുന്ന ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ദ്വിദിന സാഹിത്യശില്പശാലയും സാംസ്കാരിക സദസ്സും ഗസൽ-ഖവാലി സംഗീത സായാഹ്നവുമടക്കം വിവിധ സെഷനുകൾ അടങ്ങുന്നതാണ് ഡി.എൽ.എഫ് സാഹിത്യോത്സവം.
രചനയുടെ രസതന്ത്രം, പുതിയകാല സാഹിത്യം-നവമാധ്യമങ്ങൾ-സമൂഹം-സ്വാധീനം, കവിതയുടെ മണ്ണും ആകാശവും, ഇൻഡോ-ഖത്തർ സാംസ്കാരിക വിനിമയത്തിന്റെ അടയാളങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക സെഷൻ, എഴുത്തുകാരന്റെ പണിപ്പുര, സാംസ്കാരിക സദസ്സ് തുടങ്ങിയ വിവിധ സെഷനുകൾക്ക് മലയാളത്തിലെ മുൻനിര എഴുത്തുകാരും ഭാഷാവിദഗ്ദരും നേതൃത്വം നൽകും. ദോഹയിലെ സാഹിത്യതൽപരരായ മുതിർന്നവർക്കും ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും നേരത്തെ രജിസ്റ്റർ ചെയ്ത് ശിൽപശാലയിൽ പങ്കെടുക്കാവുന്നതാണ്. സംഗീതവിരുന്ന് ഉൾപ്പെടെയുള്ള സമാപനസംഗമത്തിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാവും.
സ്വാഗത സംഘം രക്ഷാധികാരികളായി എ.പി.മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി. അബ്ദുറഹ്മാൻ, പി.എൻ. ബാബു രാജൻ എന്നിവരെ തെരെഞ്ഞെടുത്തു. സ്വാഗതസംഘം ചെയർമാനായി ഷറഫ് പി. ഹമീദ്, കൺവീനർമാരായി കെ.കെ.ഉസ്മാൻ, ഡോ.സാബു കെ. സി. എന്നിവരും വർക്കിങ് കമ്മിറ്റി ചെയർപേഴ്സൺസ് ആയി ശോഭ നായർ, ഹുസൈൻ കടന്നമണ്ണ എന്നിവരെയും തിരഞ്ഞെടുത്തു . ഡി.എൽ.എഫ്. ജനറൽ കൺവീനറായി തൻസീം കുറ്റ്യാടിയും, അസിസ്റ്റന്റ് കൺവീനറായി മുരളി വാളൂരാൻ എന്നിവരും നിർദേശിക്കപ്പെട്ടു. വിവിധ വകുപ്പ് കൺവീനർമാരായി അഷ്‌റഫ് മടിയാരി (സാമ്പത്തികം), മജീദ് പുതുപ്പറമ്പ്, ഷംല ജഹ്ഫർ (രജിസ്‌ട്രേഷൻ), അൻസാർ അരിമ്പ്ര, പ്രദോഷ് (പശ്ചാത്തലസൗകര്യങ്ങൾ), ഷംന ആസ്മി, സുരേഷ് കൂവാട്ട് (പ്രചാരണം), അൻവർ ബാബു, ഇഖ്‌ബാൽ.കെ.പി (സംഗീതസായാഹ്‌നം ഏകോപനം), സലാം മാട്ടുമ്മൽ, റാം മോഹൻ (റെഫ്രഷ്മെന്റ്), യൂനുസ്.പി.ടി, സ്മിത ആദർശ് (ഗസ്റ്റ് മാനേജ്മെന്റ്), ജാബിർ റഹ്മാൻ, ഷാമിന ഹിഷാം, അമൽ ഫെർമിസ് (സപ്ലിമെന്റ് ) എന്നിവരെ തെരെഞ്ഞെടുത്തു.
ഫോറം പ്രസിഡണ്ട് ഡോ: സാബു കെ സി അദ്ധ്യക്ഷനായ സ്വാഗതസംഘം രൂപീകരണയോഗം ഐ.സി.സി പ്രസിഡണ്ട് എ.പി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജനറൽ സെക്രട്ടറി മജീദ് പുതുപ്പറമ്പ് സ്വാഗതവും വൈസ് പ്രസിഡണ്ട് അഷറഫ് മടിയാരി നന്ദിയും പറഞ്ഞു. തൻസീം കുറ്റ്യാടി പ്രോഗ്രാം രൂപരേഖ അവതരിപ്പിച്ചു.പരിപാടിയുമായി ബന്ധപ്പെട്ട റെജിസ്‌ട്രേഷൻ തുടങ്ങി.