ദോഹ– ഖത്തറിൽ അനധികൃതമായി മലിനജലം ഒഴുക്കി കളഞ്ഞയാളെ പിടികൂടി ഖത്തർ പരിസ്ഥിതി മന്ത്രാലയം. മലിനജലം ഒഴുക്കി കളയാൻ അനുവാദമില്ലാത്തിടത്ത് വെള്ളം കളഞ്ഞതിനാണ് ഖത്തർ ഭരണകൂടം ഇയാളെ പിടികൂടിയത്.
“പരിസ്ഥിതിയും ജൈവവിധ്യവും സംരക്ഷിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങളുടെ ഭാഗമായി, അനുവാദമില്ലാത്ത സ്ഥലത്ത് ഒരു വ്യക്തി മലിനജലം ഒഴുക്കി കളയുന്നത് ഞങ്ങൾ കാണുകയുണ്ടായി. ഇത് പരിസ്ഥിതി മലിനീകരണത്തിനും, ആവാസ വ്യവസ്ഥയും അനുബന്ധ ഘടകങ്ങളെയും തകരാറിൽ ആവുന്നതിന് കാരണമാകും.” ഖത്തർ മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു,
വടക്ക് ഭാഗത്തുള്ള ഭൂസംരക്ഷണ വകുപ്പിന്റെ രാത്രികാലത്തെ വ്യാപകമായ പെട്രോളിങ് ക്യാമ്പിനിടയിലാണ് ഇത് ശ്രദ്ധയിൽപ്പെടുന്നതെന്നും, പെട്രോളിങ്ങിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ വേണ്ട നടപടികൾ കൈകൊള്ളുകയും ചെയ്തു. എന്നും മന്ത്രാലയം കൂട്ടിചേർത്തു.