ദോഹ– ഖത്തറിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ ഖത്തറിലെ മധ്യാഹ്ന ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നു. മേയ് മാസം പകുതിയോടെ തന്നെ ചൂട് കനത്ത സാഹചര്യത്തിലാണ് ഖത്തർ തൊഴിൽ മന്ത്രാലയം പുറം ജോലികളിൽ ഏർപ്പെടുന്നവർക്കുള്ള നിർബന്ധിത ഉച്ചവിശ്രമം അനുദിച്ച് നൽകിയത്. രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ വെയിൽ നേരിട്ട് പതിക്കുന്ന ഇടങ്ങളിൽ, തൊഴിലുകളിൽ ഏർപ്പെടാൻ പാടില്ല.
ഇതിന്റെ ഭാഗമായി തൊഴിൽ സുരക്ഷ വിഭാഗം ജോലിസ്ഥലങ്ങളിലെ ഉഷ്ണത്തെ കുറിച്ചും അതിന്റെ പ്രതിരോധത്തക്കുറിച്ചും അവബോധം വളർത്തുന്നതിനായി തൊഴിൽ സുരക്ഷാ വിഭാഗവും ആരോഗ്യ വകുപ്പും കാമ്പയിൻ നടത്തുന്നതായി മന്ത്രാലയം അറിയിച്ചു. അനിശ്ചിതകാലത്തേക്ക് പുറപ്പെടുവിച്ച മധ്യാഹ്ന ഉച്ച വിശ്രമം എന്നാൽ സാധാരണയായി ഇത് സെപ്റ്റംബർ പകുതി വരെയാണ് ഉണ്ടാവാറുള്ളത്.
ചൂട് ശക്തമാവുന്ന സമയങ്ങളിൽ തണലും, വായുസഞ്ചാരവുമുള്ള ഇടങ്ങളിൽ തൊഴിൽ ചെയ്യാനുള്ള സാഹചര്യം തൊഴിലുടമകൾ ഒരുക്കണമെന്നാണ് ചട്ടം. നിശ്ചിത സമയത്ത് തൊഴിലാളിക്ക് വിശ്രമം അനുവദിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി മന്ത്രാലയം നേതൃത്വത്തിൽ പരിശോധന നടത്തുകയും, ലംഘിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. കഠിനമായ ചൂട് മൂലമുണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ അകറ്റാൻ വിശ്രമ സ്ഥലം ഒരുക്കൽ ഉൾപ്പെടെ വിവിധ നിർദേശങ്ങൾ അധികൃതർ നൽകുന്നുണ്ട്.
ജൂൺ ജൂലൈ മാസങ്ങളിൽ മേഘലകളിൽ ചൂട് ശക്തമാണ്. ചൊവ്വാഴ്ച രാജ്യത്തെ ഏറ്റവും കൂടിയ താപനില 49 ഡിഗ്രിയിലെത്തിയിരുന്നു. ജുമൈലിയയിലാണ് ചൊവ്വാഴ്ച ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെട്ടത് മികൈനീസ്, ഷഹാനിയ, അൽ ഖോർ, ഗുവൈരിയ, കറാന എന്നിവിടങ്ങളിൽ ഇത് 47 ഡിഗ്രി വരെയെത്തി. ദോഹയിൽ കഴിഞ്ഞ ദിവസം 42-43 വരെ അനുഭവപ്പെട്ടു. വാരാന്ത്യം ഉൾപ്പെടെ ദിവസങ്ങളിൽ താപനില വർധിക്കുമെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.