ദോഹ– സംഘർഷാവസ്ഥകളെ തുടർന്ന് അടച്ചിട്ട ഖത്തറിന്റെ വ്യോമപാത ഭാഗികമായി വീണ്ടും തുറന്നു. ദോഹയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് രാവിലെ പുറപ്പെട്ടു. ലണ്ടനിലേക്കുള്ള എ380യാണ് പുറപ്പെട്ട ആദ്യ വിമാനം. ഫെബ്രുവരി 28ന് ആരംഭിച്ച പ്രാദേശിക സംഘർഷങ്ങൾക്ക് ശേഷം ആദ്യമായാണ് വിമാനം പുറപ്പെടുന്നത്. വ്യോമഗതാഗതം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യം പരിഗണന നൽകുന്നത് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെയും കുടുംബങ്ങളോടൊപ്പം യാത്ര ചെയ്യുന്നവരെയും വയോധികരെയും അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായോ മാനുഷിക കാരണങ്ങളാലോ യാത്ര ചെയ്യേണ്ടവരെയുമാണെന്ന് ഖത്തറിന്റെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



