മനാമ– നടൻ പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ പ്രത്യേക പ്രദര്‍ശനം നവംബര്‍ 21-ന് ദാനാ മാളിലെ എപിക് സിനിമാസില്‍ രാത്രി എട്ടു മണിക്ക് നടക്കും. പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂണിറ്റാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും മറ്റും സജീവമായി സംഘടിപ്പിക്കുന്ന പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂണിറ്റ്, നടന്റെ ജന്മദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
ജി.ആര്‍. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയൻ നമ്പ്യാരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പൃഥ്വിരാജ് ഫാൻസ് ബഹ്റൈൻ യൂണിറ്റിന്റെ ഫേസ്ബുക്ക് പേജിലോ, ഇൻസ്റ്റാഗ്രാം പേജിലോ, 34426700, 33399190, 36437463 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്



