അബൂദാബി– കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഇന്ത്യ സോഷ്യൽ ആൻ്റ് കൾച്ചറൽ സെൻ്റർ (ഐ.എ.സ്സി.) 2025ലെ ഓണാഘോണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രധാന ആകര്‍ഷണമായ ഐ.എസ്.സി- എസ്.എഫ്.സി ഓണസദ്യ സെപ്തംബർ 14 ന് ഞായറാഴ്ചയാണ്. രാവിലെ 11.30 മുതല്‍ ആരംഭിക്കുന്ന സദ്യ 3.30 വരെ നീളും.
4500ലധികം അതിഥികളെയാണ് വരവേല്‍ക്കുക. മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളും സ്വദേശികളും വിദേശികളും സദ്യയില്‍ പങ്കുചേരും.
പങ്കെടുക്കുന്നവർക്ക് കൂപ്പണ്‍ നിര്‍ബന്ധമാണ്. പരമ്പരാഗത രീതിയില്‍ ഒരുക്കുന്ന സദ്യയുടെ തയാറെടുപ്പിൽ ഐ എസ് സി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കാളികളാകും. അന്നേ ദിവസം തന്നെ പൂക്കള മത്സരവും അരങ്ങേറും.
സെപ്റ്റംബര്‍ 16, 17 തീയതികളില്‍ ഐ.എസ്.സി പ്രധാന വേദിയിൽ പരമ്പരാഗത വിനോദങ്ങള്‍ അടക്കം ഓണാഘോഷ പരിപാടികളുണ്ടാകും.
പിന്നണി ഗായിക റിമി ടോമിയും സംഘവും നയിക്കുന്ന ഗാനമേള 20 ന് ശനിയാഴ്ച വൈകീട്ട് നടക്കും.
നവംബര്‍ എട്ടിന് യു.എ.ഇയിലെ വിവിധ ടീമുകള്‍ക്ക് പങ്കെടുക്കുന്ന തിരുവാതിരകളി ഓപണ്‍ മത്സരം നടക്കും.വാര്‍ത്തസമ്മേളനത്തിൽ പ്രസിഡന്റ് ജയചന്ദ്രന് നായര്‍, ജനറല്‍ സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു