Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 8
    Breaking:
    • ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    • ഐ.എം.ബി സമഗ്ര ഡീ-അഡിക്ഷൻ പദ്ധതിക്ക് തുടക്കമായി
    • കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    • ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    • എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഡൽഹിയിലെത്തി; കിരീടാവകാശിയെ കണ്ടതിൽ സന്തോഷം അറിയിച്ച് മോദി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌23/04/2025 Gulf India Kerala Latest Saudi Arabia World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ/ന്യൂഡൽഹി: വിജയകരമായ സൗദി സന്ദർശനം വേഗം പൂർത്തിയാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ സൗദി സന്ദർശനം നിശ്ചയിച്ചതിൽനിന്നും വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഇന്ത്യൻ സമയം ഏഴോടെയാണ് പ്രധാനമന്ത്രി ഡൽഹിലെത്തിയത്. തുടർന്ന് പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ടെക്‌നിക്കൽ ഏരിയയിലെ ലോഞ്ചിൽ യോഗം ആരംഭിച്ചു.

    ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി, ജിദ്ദ മേയർ സ്വാലിഹ് ബിൻ അലി അൽതുർക്കി, മക്ക പ്രവിശ്യ പോലീസ് ഡയറക്ടർ മേജർ ജനറൽ സ്വാലിഹ് അൽജാബരി, ഇന്ത്യയിലെ സൗദി എംബസി ചാർജ് ഡി അഫയേഴ്‌സ് അഹ്മദ് അൽഅഹ്മരി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ, മക്ക പ്രവിശ്യ റോയൽ പ്രോട്ടോക്കോൾ ഡയറക്ടർ അഹ്മദ് അബ്ദുല്ല ബിൻ ദാഫിർ എന്നിവർ ചേർന്നാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ യാത്രയാക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേരത്തെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മോദിയുമായി ചർച്ച നടത്തി. ജിദ്ദ അൽസലാം കൊട്ടാരത്തിലെ റോയൽ കോർട്ടിൽ വെച്ചാണ് കിരീടാവകാശി ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അൽസലാം കൊട്ടാരത്തിൽ വച്ച് പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നൽകി. സൗദി അറേബ്യ സന്ദർശിക്കാനും കിരീടാവകാശിയെ കാണാനും കഴിഞ്ഞതിൽ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു. മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.

    തുടർന്ന്, ഇന്ത്യൻ പ്രധാനമന്ത്രിയുടെയും സൗദി കിരീടാവകാശിയുടെയും അധ്യക്ഷതയിൽ സൗദി, ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗം ചേർന്നു. കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ കൗൺസിലിന്റെ അജണ്ടയിലെ നിരവധി വിഷയങ്ങൾ അവലോകനം ചെയ്തു. യോഗാവസാനം, സൗദി, ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗത്തിന്റെ മിനിറ്റ്‌സിൽ കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും ഒപ്പുവെച്ചു. ഇതിനു ശേഷം സൗദി കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും പ്രത്യേക കൂടിക്കാഴ്ചയും നടത്തി.

    സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ, സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബദുല്ല ബിൻ ബന്ദർ രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രിയും കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി, നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്, റോയൽ കോർട്ട് ഉപദേഷ്ടാവ് മുഹമ്മദ് അൽതുവൈജിരി, കിരീടാവകാശിയുടെ സെക്രട്ടറി ഡോ. ബന്ദർ അൽറശീദ്, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയാൻ, ഇന്ത്യൻ വിദേശ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ, പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിധി തിവാരി, പ്രധാനമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി ദീപക് മിത്തൽ, വിദേശ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അസീം മഹാജൻ, വിദേശ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി രൺധീർ ജയ്‌സ്വാൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Narendra Modi Saudi visit
    Latest News
    ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    08/05/2025
    ഐ.എം.ബി സമഗ്ര ഡീ-അഡിക്ഷൻ പദ്ധതിക്ക് തുടക്കമായി
    08/05/2025
    കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    08/05/2025
    ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    08/05/2025
    എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    08/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.