റിയാദ് – തലസ്ഥാന നഗരിയിലെ വെസ്റ്റ് റിംഗ് റോഡില്‍ അപകടത്തില്‍ പെട്ട പെട്രോള്‍ ടാങ്കറും മൂന്നു വാഹനങ്ങളും കത്തിനശിച്ചു. നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച ഇന്ധന ടാങ്കര്‍ കീഴ്‌മേല്‍ മറിഞ്ഞു. കൂടുതല്‍ വാഹനങ്ങളിലേക്കും പരിസരപ്രദേശങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ ടാങ്കറിലെയും വാഹനങ്ങളിലെയും തീയണച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



