കുവൈത്ത് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വനിതകള്‍ക്കും വനിതാ സൈനിക വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുന്നതിന് ബംഗ്ലാദേശി സായുധ സേനയില്‍ നിന്നുള്ള വനിതാ പരിശീലകരെ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കുവൈത്തും ബംഗ്ലാദേശും ചര്‍ച്ച ചെയ്യുന്നതായി കുവൈത്തിലെ ബംഗ്ലാദേശ് അംബാസഡര്‍ മേജര്‍ ജനറല്‍ സയ്യിദ് ഹുസൈന്‍ വെളിപ്പെടുത്തി.
സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ പ്രസിദ്ധീകരിച്ച് തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘത്തെ റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ഒരു സൗദി യുവാവും നാല് സിറിയൻ പൗരന്മാരും അടങ്ങുന്ന സംഘം, രാജ്യത്തിന് പുറത്തുള്ളവരുമായി സഹകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.