സംഗീത വിരുന്നും നൃത്തനൃത്യങ്ങളും കോമഡി സ്കിറ്റും വിവിധ കലാപരിപാടികളും പ്രവാസികൾക്ക് ഹൃദ്യമായ അനുഭവമായി.
യാതൊരു തരത്തിലുമുള്ള പരാതികള്‍ക്കും ഇടമില്ലാത്തവിധം വിജയകരമായി ഹജ് സംഘടിപ്പിച്ചതിലൂടെ സൗദി അറേബ്യക്ക് അസൂയാവഹവും അഭിമാനകരവുമായ നേട്ടം. രാജ്യത്തിന്റെ നെറുകെയില്‍ ഇത് മറ്റൊരു പൊന്‍തൂവലായി. എല്ലാ അര്‍ഥത്തിലും വിജയകരമായും കുറ്റമറ്റ നിലയിലും ഹജ് സംഘടിപ്പിച്ചതിന് സൗദി ഭരണാധികാരികളെ ഗള്‍ഫ്, അറബ്, ഇസ്ലാമിക് രാജ്യങ്ങള്‍ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഹജ് സീസണ് അവസാനിച്ചയുടന്‍ തന്നെ ഈ കൊല്ലത്തെ ഹജിനുള്ള ആസൂത്രണങ്ങളും തയാറെടുപ്പുകളും ബന്ധപ്പെട്ട വകുപ്പുകള്‍ ആരംഭിച്ചിരുന്നു.