ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയനും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയും തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും നിർണായക ഇടപെടലുകൾ നടത്തുന്നു. മരണം സംശയാസ്പദമാണെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിൽ, ഭർത്താവ് നിതീഷ് മോഹനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്ന് ജസ്റ്റിസ് എൻ.നാഗരേഷ് ചോദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.

Read More

ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും അസോസിയേഷൻ ഓഫ് നാഷണൽ ഒളിമ്പിക് കമ്മിറ്റികളുടെ സീനിയർ വൈസ് പ്രസിഡന്റുമായ ശൈഖ് ജുആന്‍ ബിൻ ഹമദ് അൽതാനി, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (OCA) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

Read More