ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി. സൗദിയില്‍ സര്‍വീസ് ആരംഭിക്കുന്ന മൂന്നാമത്തെ ബജറ്റ് വിമാന കമ്പനിയാണിത്. നിലവില്‍ ഫ്‌ളൈ നാസ്, ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ ഫ്‌ളൈ അദീല്‍ എന്നീ രണ്ടു ബജറ്റ് വിമാന കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ബംഗ്ലാദേശ് സ്വദേശിയായ വാച്ച്മാൻ മുഹമ്മദ് ജുൽഹാഷ് മിൻഹാജുദ്ദീനെ കൊലപ്പെടുത്തി വെയർഹൗസ് കൊള്ളയടിച്ച ഈജിപ്ഷ്യൻ പൗരൻ മുഹമ്മദ് മുസ്തഫ ഇബ്രാഹിം മർഇയ്ക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.