ഹോണുകള്‍ ദുരുപയോഗം ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സൗദി അറേബ്യയിലെ നിയോം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഹൈഡ്രജന്‍ ഇന്ധന ബസ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് ഇന്ന് അറിയിച്ചു. ലോകത്ത് ഇത്തരത്തില്‍ പെട്ട ആദ്യത്തെ നേട്ടമാണിത്. നിയോമിലെ മുന്‍നിര പദ്ധതികളിലൊന്നായ ട്രോജെന പ്രോജക്ട് ഏരിയയില്‍ ഹൈഡ്രജന്‍ ഇന്ധന സെല്‍ ഇലക്ട്രിക് ബസിന്റെ പരീക്ഷണ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കമ്പനി പുറത്തുവിട്ടു.