മസ്കത്ത്– ഒമാനിലെ മലയാളികൾക്ക് നാളെ ഓണാഘോഷം. നാളെത്തെ ഓണത്തോടനുബന്ധിച്ച് ഒമാനിലെ വിപണിയിൽ വൻ തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. വിവിധ റീട്ടയിൽ ഷോപ്പുകളിലും വലിയ വിൽപ്പനയാണ് ഉത്രാടപാച്ചിൽ ദിനമായ ഇന്ന് നടന്നത്. ഓണസദ്യ ഒരുക്കുന്നതിനും പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനുമടക്കം ആളുകൾ വിപണിയിൽ തടിച്ചുകൂടി. ഹോട്ടലുകളും റസ്റ്റോറന്റുകളും ഓണം ആഘോഷിക്കുന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ഓണ സദ്യ ഒരുക്കിയും ഓണ പൂക്കളമിട്ടും പുതിയ വസ്ത്രമണിഞ്ഞുമാണ് നാളെ ഒമാനിലെ മലയാളികൾ ഓണം ആഘോഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group