മസ്‌കത്ത്– സലാലയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ വാഹനമോടിച്ച് അഭ്യാസ പ്രകടനം നടത്തിയയാളെ പിടികൂടി ഒമാൻ പോലീസ്. വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒരുമിച്ച് കൂടിയ കുടുംബങ്ങൾക്ക് നേരെ അശ്രദ്ധമായും, അപകടകരമായും വാഹനം ഓടിച്ചതിനും, പൊതു സമാധാനത്തിനും, സ്വസ്ഥയ്ക്കും ഭംഗം വരുത്തിയതിനുമാണ് ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group