മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ സലാലയിൽനിന്ന് 20 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി കൊമോറോസ് പതാക വഹിച്ച ഒരു വാണിജ്യ കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെ സമീപത്തുള്ള മറ്റൊരു വാണിജ്യ കപ്പൽ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഒമാനി മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.
അറേബ്യൻ കടലിലെ പ്രധാന കപ്പൽപ്പാതയായ ഒമാൻ തീരത്ത്, പ്രാദേശിക ജലാശയങ്ങളിൽ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group