മസ്‌കത്ത്– ഒമാനിൽ ഈ വർഷത്തെ വിശുദ്ധ റമദാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കും. ഒമാൻ മുഖ്യ ചന്ദ്രനിരീക്ഷണ സമിതിയുടേതാണ് പ്രഖ്യാപനം. ജ്യോതിശാസ്ത്രപരമായ കണക്കുകൾ പ്രകാരം ഫെബ്രുവരി 17-ന് മാസപ്പിറവി ദർശനം അസാധ്യമാണെന്ന് സമിതി വിലയിരുത്തി. ഹിജ്റ വർഷം 1447 ശഅ്ബാൻ 29-ന് (ഫെബ്രുവരി 17 ചൊവ്വാഴ്ച) ഒമാന്റെ എല്ലാ ഗവർണറേറ്റുകളിലും ചന്ദ്രൻ സൂര്യോദയത്തിന് മുമ്പോ അല്ലെങ്കിൽ സൂര്യനൊപ്പമോ അസ്തമിക്കുമെന്ന് ജ്യോതിശാസ്ത്ര തെളിവുകൾ വ്യക്തമാക്കുന്നു. ശാസ്ത്രീയമായ ഇത്തരം സാഹചര്യങ്ങളിൽ ചന്ദ്രദർശനം സാധ്യമല്ലാത്തതിനാൽ, ഫെബ്രുവരി 18 ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കും. തുടർന്നുള്ള വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം എക്‌സിലൂടെ (ട്വിറ്റർ) അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒമാനിൽ റമദാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



