മസ്കത്ത് – ഒമാൻ്റെ വടക്കൻ ഭാഗങ്ങളിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന താപനില പ്രതീക്ഷിക്കുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില കുറവായിരിക്കും.
സുൽത്താനേറ്റിൽ കിഴക്കൻ തീരങ്ങളിലും പരിസര പ്രദേശങ്ങളിലും ഒക്ടോബറിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറിൽ ഒമാനിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കരുതുന്നതും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group