മസ്കത്ത് – മസ്കത്തിനു സമീപം വാദി അല്‍കബീറിലെ മസ്ജിദിനു നേരെ തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം കൊടും ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തു. ആക്രമണത്തില്‍ ഇന്ത്യക്കാരന് അടക്കം അഞ്ചു സാധാരണക്കാരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നു ആയുധധാരികളും കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പിലും ഏറ്റുമുട്ടലിലും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചൊവ്വാഴ്ച അര്‍ധരാത്രി ടെലഗ്രാമിലൂടെ ഐ.എസ് പുറത്തുവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group