Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 17
    Breaking:
    • ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ വികലാംഗരാണെന്ന് വാദിച്ച് എത്തിയത് നിരവധി പേർ
    • കുവൈത്തില്‍ അനധികൃത ക്ലിനിക്കില്‍ റെയ്ഡ്: നാലു ഇന്ത്യക്കാര്‍ അടക്കം എട്ടു പേര്‍ അറസ്റ്റില്‍
    • മദീന ബസ് അപകടം, കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
    • ലോകത്ത് ആദ്യമായി ഒമാന്‍ എയര്‍പോര്‍ട്ടില്‍ വൈഫൈ-7 സാങ്കേതികവിദ്യ
    • അക്ഷരവെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോക്ക് തുടക്കമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Oman

    ലോകത്ത് ആദ്യമായി ഒമാന്‍ എയര്‍പോര്‍ട്ടില്‍ വൈഫൈ-7 സാങ്കേതികവിദ്യ

    ഹുവാവിയുമായി സഹകരിച്ച് നടപ്പാക്കിയ ഈ മുന്നേറ്റത്തിലൂടെ, യാത്രക്കാര്‍ക്ക് ഇപ്പോള്‍ വേഗതയേറിയ ഇന്റര്‍നെറ്റ്, ശക്തമായ സുരക്ഷ, ആധുനിക യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി തടസ്സമില്ലാത്ത ഡിജിറ്റല്‍ അനുഭവം എന്നിവ ലഭിക്കും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/11/2025 Oman Gulf Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത് – വൈഫൈ-7 സാങ്കേതികവിദ്യ പൂര്‍ണമായും നടപ്പാക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവള ഓപ്പറേറ്ററായി ഒമാന്‍ എയര്‍പോര്‍ട്ട്‌സ്. ഹുവാവിയുമായി സഹകരിച്ച് നടപ്പാക്കിയ ഈ മുന്നേറ്റത്തിലൂടെ, യാത്രക്കാര്‍ക്ക് ഇപ്പോള്‍ വേഗതയേറിയ ഇന്റര്‍നെറ്റ്, ശക്തമായ സുരക്ഷ, ആധുനിക യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി തടസ്സമില്ലാത്ത ഡിജിറ്റല്‍ അനുഭവം എന്നിവ ലഭിക്കും. വൈഫൈ-7 സാങ്കേതികവിദ്യ വിന്യസിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം എന്ന നിലയില്‍ അഭിമാനിക്കുന്നതായി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് പ്രസ്താവനയില്‍ പറഞ്ഞു. കാര്യക്ഷമത വര്‍ധിപ്പിക്കുകയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അത്യാധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യയും സ്വീകരിക്കാനുള്ള തങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയെ ഈ നീക്കം പ്രതിഫലിപ്പിക്കുന്നതായും കമ്പനി പറഞ്ഞു.

    ഗള്‍ഫ് പൗരന്മാര്‍ക്ക് ഡിപ്പാര്‍ച്ചര്‍ വിമാനത്താവളത്തില്‍ മാത്രം ഇമിഗ്രേഷന്‍, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന പ്രധാന സംരംഭമായ വണ്‍-സ്റ്റോപ്പ് (സിംഗിള്‍-പോയിന്റ്) യാത്രാ സംവിധാനം നടപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തയാറെടുക്കുന്ന സാഹചര്യത്തിലാണ് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് വൈഫൈ-7 സാങ്കേതികവിദ്യ ഏര്‍പ്പെടുത്തുന്നത്. യു.എ.ഇ-ബഹ്റൈന്‍ ഇടനാഴിയില്‍ വണ്‍-സ്റ്റോപ്പ് സംവിധാനത്തിന്റെ ആദ്യ പരീക്ഷണം 2025 ഡിസംബറില്‍ നടക്കാനിരിക്കുന്നതോടെ, മേഖലയിലുടനീളമുള്ള വിമാനത്താവളങ്ങള്‍ മുമ്പെന്നത്തേക്കാളും കൂടുതലായി ഡാറ്റ-ഹെവി, സിന്‍ക്രൊണൈസ്ഡ് പാസഞ്ചര്‍ പ്രോസസ്സിംഗ് കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ വൈഫൈ-7 ഒരു നിര്‍ണായക ഘടകമായി മാറും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിമാനത്താവളങ്ങള്‍ പോലുള്ള സങ്കീര്‍ണവും ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതുമായ പരിതസ്ഥിതികള്‍ക്കായി രൂപകല്‍പ്പന ചെയ്ത പ്രധാന നൂതനാശയങ്ങള്‍ വൈഫൈ-7 അവതരിപ്പിക്കുന്നു. വൈഫൈ-7, വൈഫൈ-6ഇ യേക്കാള്‍ അഞ്ചിരട്ടി വരെ വേഗതയേറിയ പ്രകടനം നല്‍കുന്നു. പരമാവധി വേഗത സെക്കന്‍ഡില്‍ 9.6 ജി.ബിയില്‍ നിന്ന് ശ്രദ്ധേയമായ 46 ജി.ബി ആയി ഉയര്‍ത്തുന്നു. അനുയോജ്യമായ ഉപകരണങ്ങളില്‍ അള്‍ട്രാ-സ്മൂത്ത് സ്ട്രീമിംഗ്, ദ്രുത ഡൗണ്‍ലോഡുകള്‍, ഗിഗാബിറ്റ്-പ്ലസ് പ്രകടനം എന്നിവ ആസ്വദിക്കാന്‍ ഈ അപ്ഗ്രേഡ് യാത്രക്കാരെ അനുവദിക്കുന്നു. വൈഫൈ-7 ഉപകരണങ്ങള്‍ക്ക് ഒരേസമയം 6 ജിഗാഹേര്‍ട്‌സ്, 5 ജിഗാഹേര്‍ട്‌സ്, 2.4 ജിഗാഹേര്‍ട്‌സ് ബാന്‍ഡുകള്‍ ഉപയോഗിക്കാനും അവക്കിടയില്‍ തത്സമയം മാറാനും കഴിയും. ഇത് ലേറ്റന്‍സി കുറക്കുകയും തിരക്കേറിയ യാത്രാ സമയങ്ങളില്‍ തിരക്ക് തടയുകയും ചെയ്യുന്നു. കൂടാതെ ജി.സി.സിയുടെ പുതിയ യാത്രാ മോഡലിന് കീഴില്‍ ആവശ്യമായ ബയോമെട്രിക് സിസ്റ്റങ്ങള്‍, ഇ-ഗേറ്റുകള്‍, ഐഡന്റിറ്റി വെരിഫിക്കേഷന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവക്കായി അതീവ വിശ്വസനീയമായ കണക്ഷനുകള്‍ ഉറപ്പാക്കുന്നു.
    യാത്രക്കാരുടെ ഐഡന്റിറ്റി, സുരക്ഷ, യാത്രാ ഡാറ്റ എന്നിവയുടെ തല്‍ക്ഷണവും സുരക്ഷിതവുമായ പങ്കിടലിനെ ആശ്രയിച്ചാണ് വണ്‍-സ്റ്റോപ്പ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. വൈഫൈ-7 ന്റെ ശക്തമായ എന്‍ക്രിപ്ഷനും ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്തും ഈ വിവരങ്ങള്‍ വേഗത്തിലും സുരക്ഷിതമായും കൈമാറ്റം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു. വണ്‍-സ്റ്റോപ്പ് പദ്ധതി ആറ് അംഗരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ വിമാനത്താവളങ്ങള്‍ക്ക് ഗണ്യമായി ഉയര്‍ന്ന നെറ്റ്വര്‍ക്ക് ശേഷി ആവശ്യമായി വരും. വൈഫൈ-7 ന്റെ മള്‍ട്ടി-ജിഗാബൈറ്റ് പ്രകടനം ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ഈ പ്രാദേശിക മാറ്റത്തിന് ഭാവിയില്‍ അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    oman airport oman malayalam news wifi7
    Latest News
    ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ വികലാംഗരാണെന്ന് വാദിച്ച് എത്തിയത് നിരവധി പേർ
    17/11/2025
    കുവൈത്തില്‍ അനധികൃത ക്ലിനിക്കില്‍ റെയ്ഡ്: നാലു ഇന്ത്യക്കാര്‍ അടക്കം എട്ടു പേര്‍ അറസ്റ്റില്‍
    17/11/2025
    മദീന ബസ് അപകടം, കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
    17/11/2025
    ലോകത്ത് ആദ്യമായി ഒമാന്‍ എയര്‍പോര്‍ട്ടില്‍ വൈഫൈ-7 സാങ്കേതികവിദ്യ
    17/11/2025
    അക്ഷരവെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോക്ക് തുടക്കമായി
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.