മസ്കറ്റ്: താമസ മേഖലയിലെ കെട്ടിടങ്ങൾ അനധികൃതമായി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു നിയമലംഘനവും,കൂടാതെ സാമൂഹികമായും സാമ്പത്തികവുമായി പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് മസ്കറ്റ് നഗരസഭ. ഇത്തരം നിയമലംഘകർക്കെതിരെ പിഴയയും, മറ്റു ശിക്ഷാനടപടികളും സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
താമസ മേഖലയിലെ കെട്ടിടങ്ങളിൽ നഴ്സറികളും, ഡേ കെയറുകളും,കിന്റർ ഗാർഡണുകളും ലൈസൻസുകളോട് കൂടി പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ അനുമതി ഇല്ലാത്ത ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കണ്ടെത്താൻ താമസ മേഖലയിൽ പരിശോധന നടത്തുമെന്ന് മസ്കറ്റ് മുൻസിപ്പലിറ്റി അറിയിച്ചു. താമസക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം നഗരത്തിന്റെ ഭംഗി കാത്തു സൂക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഈ നിയന്ത്രണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group