മസ്കത്ത്– ഒമാനിലെ പ്രമുഖ പ്രവാസിയും ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാന്റെ ചെയർമാനുമായിരുന്ന ഡോ. സതീഷ് നമ്പ്യാർ അന്തരിച്ചു. അസുഖ ബാധയെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കസ്‌തൂർബ മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ നമ്പ്യാർ 1981 ലാണ് ഒമാനിൽ എത്തിയത്. 1984 ൽ ഐ.എസ്.സി അംഗമായ്. തുടർച്ചയായി 26 വർഷം കാലം ക്ലബ്ബിന്റെ ചെയർമാനായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ ചെയർമാനായി ഏറ്റവും കൂടുതൽ കാലം പദവിയിൽ ഇരുന്നതും ഇദ്ദേഹമാണ്. നമ്പ്യാരിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ ദുഃഖം രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



