മസ്‌കത്ത്: എക്സിറ്റ് പോൾ ഫലങ്ങൾ അമ്പേ പരാജയപ്പെട്ടപ്പോഴും ടി.പി അഹമ്മദിന്റെ പ്രവചനത്തിന് ഇപ്പോഴും പത്തരമാറ്റ് തിളക്കം. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തലേന്നുള്ള അഹമ്മദിന്റെ പ്രവചനം പുതിയ സർക്കാർ രൂപീകരണമായിട്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.
സമൂഹമാധ്യമത്തിൽ വീഡിയോ വഴിയാണ് അഹമ്മദ് ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് പോസ്റ്റിട്ടത്. സംസ്ഥാന തലത്തിൽ സീറ്റുകളുടെ എണ്ണത്തിൽ നടത്തിയ നിരീക്ഷണത്തിൽ ഏറ്റക്കുറച്ചിൽ വന്നെങ്കിലും മൊത്തം സീറ്റുകളുടെ എണ്ണം ഏറെക്കുറെ കൃത്യമായിരുന്നു. എൻ.ഡി.എ മുന്നണിക്ക് 292ഉം ഇന്ത്യാ മുന്നണിക്ക് 228 സീറ്റും ലഭിക്കുമെന്നായിരുന്നു പ്രവചനം.
കേരളത്തിൽ എൻ.ഡി.എക്ക് സീറ്റ് ലഭിക്കില്ലെന്ന പ്രവചനം തെറ്റിയെങ്കിലും തമിഴ്‌നാട്ടിൽ ഇന്ത്യാ മുന്നണി തൂത്തുവാരുമെന്ന പ്രവചനം ഫലിച്ചു. നേരത്തേ സംസ്ഥാന നിയമസഭാ തെ രഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പും എല്ലാം ഏറെക്കുറെ കൃത്യമായി തന്നെ അഹമ്മദ് പ്രവചിച്ചിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തെ നിരീക്ഷിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവാചിക്കാൻ കഴി യുന്നതെന്നാണ് അഹമ്മദ് പറയുന്നത്.