മസ്കത്: മസ്കത്തിലെ അമറാത്തിൽ ഇന്ന് രാവിലെ 11:06ന് റിക്ടർ സ്‌കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മസ്‌കറ്റ് നഗരത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. അമിറാത്ത് പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ, മറ്റു നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group