Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • വീടിന് തീപിടിച്ച് അടിമാലിയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ വെന്തുമരിച്ചു
    • ഇന്തോനേഷ്യന്‍ ഹജ് തീര്‍ഥാടക വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
    • ഹജ് തട്ടിപ്പ്: പ്രവാസി യുവതി അറസ്റ്റില്‍
    • പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മിലാനിലെ ഇന്ത്യൻ സമൂഹം
    • പ്ലസ് വണ്‍ പ്രവേശന അപേക്ഷ; മെയ് 14 മുതല്‍ 20 വരെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    അമേരിക്കയും ഹൂത്തികളും വെടിനിർത്തൽ കരാറിലെത്തിയതായി ഒമാൻ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌07/05/2025 Gulf Kerala Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ: അമേരിക്കയും യെമനിലെ ഹൂത്തികളും വെടിനിർത്തൽ കരാറിലെത്തിയതായി ഇരു വിഭാഗത്തിനുമിടയിൽ മധ്യസ്ഥശ്രമം നടത്തുന്ന ഒമാൻ അറിയിച്ചു. ഹൂത്തി മിലീഷ്യകൾ കപ്പലുകളെ ആക്രമിക്കുന്ന ചെങ്കടലിൽ സ്വതന്ത്രമായ കപ്പൽ ഗതാഗതം കരാർ ഉറപ്പാക്കുമെന്ന് ഒമാൻ പറഞ്ഞു. സമീപകാല ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ശേഷം സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഇരുപക്ഷവും തമ്മിൽ വെടിനിർത്തൽ കരാറിലെത്തി ഒമാൻ വിദേശ മന്ത്രി ബദർ അൽബൂസഈദി ഓൺലൈനിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു ചെങ്കടലിൽ ഇരുപക്ഷവും പരസ്പരം ലക്ഷ്യം വെക്കില്ല. ഇത് സ്വതന്ത്രമായ കപ്പൽ ഗതാഗതവും അന്താരാഷ്ട്ര വാണിജ്യ കപ്പലുകളുടെ സുഗമമായ ഒഴുക്കും ഉറപ്പാക്കും ഒമാൻ വിദേശ മന്ത്രി പറഞ്ഞു.

    ഇറാനുമായി യോജിപ്പിലുള്ള ഹൂത്തികൾ മിഡിൽ ഈസ്റ്റിലെ പ്രധാനപ്പെട്ട കപ്പൽ പാതകൾ തടസ്സപ്പെടുത്തുന്നത് നിർത്താൻ സമ്മതിച്ചതിനെ തുടർന്ന്, യെമനിലെ ഹൂത്തികൾക്കു നേരെയുള്ള ബോംബാക്രമണം അമേരിക്ക നിർത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇനി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹൂത്തികൾ പറഞ്ഞതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ ട്രംപ് അറിയിച്ചു. ദയവായി ഇനി ഞങ്ങൾക്കു നേരെ ബോംബാക്രമണം നടത്തരുതെന്നും നിങ്ങളുടെ കപ്പലുകളെ ഞങ്ങൾ ആക്രമിക്കില്ലെന്നും അവർ പറഞ്ഞതായി ട്രംപ് കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്നലെ രാത്രി ഞങ്ങൾക്ക് വളരെ നല്ല വാർത്ത ലഭിച്ചു. ഹൂത്തികൾ ഇനി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചു. അവർ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അത് മാനിക്കുകയും ബോംബിംഗ് നിർത്തുകയും ചെയ്യും. അവർ കീഴടങ്ങി. ഏറ്റവും പ്രധാനമായി, ഞങ്ങൾ അവരുടെ വാക്ക് വിശ്വസിക്കും. ഇനി കപ്പലുകൾ സ്‌ഫോടനത്തിലൂടെ തകർക്കില്ലെന്ന് അവർ പറയുന്നു. ഹൂത്തികൾക്കെതിരായ ആക്രമണത്തിലൂടെ ഞങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യമാണിത് ട്രംപ് പറഞ്ഞു. ഇത് വളരെ പോസിറ്റീവായ കാര്യമാണ്. ഇത് കപ്പൽ പാതകളുമായും ബാബ് അൽമന്ദബ് കടലിടുക്കുമായും മാത്രമല്ല, മറ്റ് സ്ഥലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ അവരുടെ വാക്ക് അംഗീകരിക്കും. ഇപ്പോൾ മുതൽ ഹൂത്തികൾക്കെതിരായ വ്യോമാക്രമണം ഞങ്ങൾ നിർത്തും ട്രംപ് കൂട്ടിച്ചേർത്തു.
    2023 ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രായിലിൽ നടത്തിയ മാരകമായ ആക്രമണത്തിന് ശേഷം ഇസ്രായിൽ ഗാസ യുദ്ധം ആരംഭിച്ചതു മുതൽ ഹൂത്തികൾ ഇസ്രായിലിനെതിരെയും ചെങ്കടലിൽ ഇസ്രായിലുമായും അമേരിക്കയുമായും ബന്ധമുള്ള കപ്പലുകൾക്കു നേരെയും ആക്രമണം നടത്തിവരികയായിരുന്നു. കപ്പലുകൾ ഇനി തകർക്കില്ലെന്ന ഹൂത്തികളുടെ വാക്ക് അമേരിക്ക അംഗീകരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് പറഞ്ഞു.

    ഗാസ യുദ്ധം ആരംഭിച്ച ശേഷം ഹൂത്തി ആക്രമണങ്ങളുടെ ഫലമായി സംഘർഷം കൂടുതൽ മൂർഛിച്ചിരുന്നു. ഞായറാഴ്ച ഇസ്രായിലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം ഹൂത്തി മിസൈൽ പതിച്ചതോടെ ഇത് കൂടുതൽ വർധിച്ചു. മിസൈൽ ആക്രമണം തിങ്കളാഴ്ച യെമനിലെ അൽഹുദൈദ തുറമുഖത്ത് ഇസ്രായിൽ വ്യോമാക്രമണത്തിന് കാരണമായി. ചൊവ്വാഴ്ച സൻആ വിമാനത്താവളത്തിലും ഇസ്രായിൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ceasefire agreement Oman US and Houthi
    Latest News
    വീടിന് തീപിടിച്ച് അടിമാലിയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ വെന്തുമരിച്ചു
    10/05/2025
    ഇന്തോനേഷ്യന്‍ ഹജ് തീര്‍ഥാടക വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
    10/05/2025
    ഹജ് തട്ടിപ്പ്: പ്രവാസി യുവതി അറസ്റ്റില്‍
    10/05/2025
    പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മിലാനിലെ ഇന്ത്യൻ സമൂഹം
    10/05/2025
    പ്ലസ് വണ്‍ പ്രവേശന അപേക്ഷ; മെയ് 14 മുതല്‍ 20 വരെ
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.