മസ്കത്ത്– ഒമാനിന്റെ സവിശേഷമായ പ്രൃകൃതി ഭംഗി കാരണത്താലും 2025 ഖരീഫ് സീസണിൽ ദോഫാർ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചുവരികയാണ്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (ഡിഡിഎഎ) ബോധവത്കരണ പരിപാടികളും സുരക്ഷ നടപടികളും സംഘടിപ്പിക്കുന്നതായും ഒമാൻ മന്ത്രാലയം വ്യക്തമാക്കി.
വാദികൾ (വെള്ളപൊക്കം ഉണ്ടാകാൻ സാധ്യതയുള്ള താഴ്വര), ബീച്ചുകൾ, പർവതപ്രദേശങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ നിരവധി വിനോദസഞ്ചാര, പ്രകൃതിദത്ത സ്ഥലങ്ങളിൽ പ്രത്യേക ടീമുകളെ വിന്യസിച്ചുകൊണ്ട് സിഡിഎഎ അതിന്റെ ഫീൽഡ് സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും അതിവേഗം ഇടപെടുക, രക്ഷാപ്രവർത്തനത്തിനം, ആംബുലൻസ് സേവനങ്ങൾ നൽകുക, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുക, സന്ദർശകരിലും താമസക്കാരിലും സുരക്ഷ വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.കൂടാതെ, സന്ദർശകരെയും പ്രദേശവാസികളെയും ലക്ഷ്യം വച്ചുള്ള ബോധവത്കരണ പരിപാടികളും അധികാരികൾ സംഘടിപ്പിക്കുന്നുണ്ട്.
കടലോര മേഖലയിലെ വഴുക്കുന്ന പാറക്കെട്ടുകൾ, വാദികളിൽ വെള്ളം പെട്ടെന്ന് ഉയരാൻ ഉള്ള സാധ്യത തുടങ്ങിയ സന്ദർശക സ്ഥലങ്ങളിലെ അപകട സാധ്യതകളെ കുറിച്ച് സഞ്ചാരികളെ ബോധവത്കരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് അധികാരികൾ പറഞ്ഞു. ബോധവത്കരണ കാമ്പയിൻ വഴി ജനങ്ങളുടെ പ്രതിരോധ സംസ്കാരം വളർത്തിയെടുക്കാനും, ഒമാനിലെ പ്രത്യേക സംഘങ്ങളുടെ സന്നദ്ധത വർദ്ധിപ്പിക്കാനും ഇതുവഴി സാധിക്കും.
സുരക്ഷാ വിഭാഗങ്ങൾ അവരുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഒരുമിച്ചാണ് പ്രവൃത്തിക്കുന്നത്. വിനോദസഞ്ചാര സൗകര്യങ്ങളും സ്ഥാപനങ്ങളും സുരക്ഷയും അപകടസാധ്യതയും തടയുന്നതിനുള്ള ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കുന്ന സിവിൽ പ്രൊട്ടക്ഷൻ അംഗങ്ങൾ കൂടി ഈ ടീമിൽ ഉൾപ്പെടുന്നുണ്ട്.
അപകടസ്ഥലങ്ങളിൽ ആംബുലൻസ് ടീമുകൾ അടിയന്തര വൈദ്യസഹായം നൽകുകയും പരിക്കേറ്റവരെ ആശുപത്രികളിലേക്ക് വേഗത്തിൽ മാറ്റുകയും ചെയ്യുന്നു, അതേസമയം ജല രക്ഷാപ്രവർത്തകർ ബീച്ചുകളും സമുദ്ര സ്ഥലങ്ങളും സുരക്ഷിതമാക്കുകയും മുങ്ങിമരണ സംഭവങ്ങളിൽ ഉടനടി പ്രതികരിക്കുകയും ചെയ്യുന്നു; കുടുങ്ങിക്കിടക്കുന്നവർക്കും പരിക്കേറ്റവർക്കും വേഗത്തിൽ പ്രവേശനം ഉറപ്പാക്കാൻ പർവത രക്ഷാസംഘങ്ങൾ പർവതപ്രദേശങ്ങളിലും ദുർഘടമായ ഭൂപ്രദേശങ്ങളിലും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു.
ഇത്തരം സഹായ, രക്ഷാസംഘങ്ങൾ എല്ലാം തന്നെ ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷക്കായി സജ്ജമാണെന്നും, സേവനങ്ങൾ ഏറ്റവും ഭംഗിയായി തന്നെ നൽകുക എന്നതുമാണ് അധികാരികളുടെ ലക്ഷ്യം.
സന്ദർശകർ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്നും, കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽ താഴ്‌വരകൾ പോലുള്ള അപകടകരമായ പ്രദേശങ്ങളിലേക്ക് സന്ദർശനം നടത്തുന്നത് ഒഴിവാക്കണമെന്നും സ്വന്തം കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ വാദികൾ കടക്കുകയോ സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുകയോ ചെയ്യരുതെന്നും അതോറിറ്റി അറിയിച്ചു.
2025 ലെ ദോഫാർ ഖരീഫ് സീസണിൽ എല്ലാവർക്കും സുസ്ഥിരമായ സുരക്ഷിതത്വം ഉറപ്പാക്കികൊണ്ട്, രക്ഷാസംഘങ്ങളുമായി സഹകരിക്കേണ്ടതിന്റെയും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും ആവശ്യകതയും ഇത് ചൂണ്ടികാണിക്കുന്നു.