ദോഹ – ദോഹയില്‍ നിന്ന് ഏകദേശം 17 നോട്ടിക്കല്‍ മൈല്‍ വടക്ക് എണ്ണ ടാങ്കറിനു നേരെ ആക്രമുണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. അജ്ഞാത പ്രൊജക്‌റ്റൈല്‍ ഉപയോഗിച്ചാണ് കപ്പല്‍ ആക്രമിച്ചത്. ജലരേഖക്ക് മുകളിലുള്ള ടാങ്കറിന്റെ ബോഡിക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീവനക്കാര്‍ സുരക്ഷിതരാണ്. പാരിസ്ഥിതിക ആഘാതമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രദേശത്തെ സമുദ്ര നാവിഗേഷന്റെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



