റിയാദ്- മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ബത്ഹ സബർമതിയിൽ സമാധാന സന്ദേശം ഉയർത്തി പ്രാർത്ഥനാ സദസ്സും ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. ഭാരവാഹികളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ഗാന്ധിയുടെ അഹിംസ, സത്യാഗ്രഹം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങൾ ഇന്നത്തെ കാലത്തും പ്രസക്തമാണെന്ന് ഓർമ്മിപ്പിച്ചു.
പ്രാർത്ഥനാ സദസ്സിൽ ഗാന്ധിജിയുടെ ചിന്തകളും പ്രസ്ഥാനങ്ങളും ആധുനിക ഭാരതത്തോടുള്ള ബന്ധവും നാദിർഷാ റഹ്മാൻ അവതരിപ്പിച്ചു. ഗാന്ധിജി സ്വപ്നം കണ്ടത് സഹവർത്തിത്വമുള്ള ഇന്ത്യയെയായിരുന്നു എന്നതും, ഫാസിസ്റ്റ് വർഗീയ മനോഭാവങ്ങൾ ആ ഇന്ത്യയെ സഹിക്കില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഗാന്ധിയെ അവർ കൊന്നു, പക്ഷേ ഗാന്ധി മരിച്ചിട്ടില്ല, ക്ഷമയിലും സ്നേഹത്തിലും അദ്ദേഹം ഇന്നും ജീവിക്കുന്നു,” എന്നും പ്രമേയം അഭിപ്രായപ്പെട്ടു.
“ഭക്ഷണം, മതം, ഭാഷ, ജാതി എന്നിവയുടെ പേരിൽ മനുഷ്യരെ വിഭജിക്കുന്ന സമൂഹത്തിൽ ഗാന്ധിജയന്തി ഒരു ആഘോഷമല്ല, അത് ഒരു മുന്നറിയിപ്പാണ്,” എന്ന് പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി.
ചടങ്ങിൽ ഒഐസിസി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, ഫൈസൽ ബാഹസ്സൻ, കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, ശിഹാബ് കൊട്ടുകാട്, അസ്ക്കർ കണ്ണൂർ, റഹ്മാൻ മുനമ്പത്ത്, സലീം അർത്തിയിൽ, അബ്ദുൽ കരീം കൊടുവള്ളി, ബാലുക്കുട്ടൻ, സജീർ പൂന്തുറ, അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, റഫീഖ് വെമ്പായം, ജോൺസൺ മാർക്കോസ്, ഹക്കീം പട്ടാമ്പി, അശ്റഫ് മേച്ചേരി, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ, നാസർ വലപ്പാട്, സിദ്ധീഖ് കല്ലുപറമ്പൻ, സന്തോഷ് ബാബു കണ്ണൂർ, ഒമർ ഷരീഫ് കോഴിക്കോട്, ബഷീർ കോട്ടയം, ഷാജി മടത്തിൽ, കമറുദ്ധീൻ ആലപ്പുഴ, ബാബുക്കുട്ടി പത്തനംതിട്ട, ശിഹാബ് കരിമ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.
ഗാന്ധിയുടെ അഹിംസ, സത്യാഗ്രഹം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങൾ ഇന്നത്തെ കാലഘട്ടത്തിലും അത്രതന്നെ പ്രസക്തമാണെന്ന സന്ദേശം ചടങ്ങിൽ പങ്കെടുത്തവർ മുന്നോട്ടുവച്ചു. ഗാന്ധിജയന്തിയുടെ ആഹ്ലാദവും ആത്മീയതയും പങ്കുവെച്ച ചടങ്ങ് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സമാധാന സന്ദേശപ്രഖ്യാപനത്തോടെ സമാപിച്ചു.