ത്വാഇഫ്– ത്വാഇഫ് സനാഇയ്യയിൽ 20 വർഷത്തോളമായി അപ്പോളിസ്റ്ററി ജോലി ചെയ്ത് വരുന്ന ഒഡീഷ കട്ടക്ക് സ്വദേശി മുംതജ് ഖാൻ (57) മരണപ്പെട്ടു.
കഴിഞ്ഞ ദിവസമുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ത്വാഇഫ് കിംഗ് ഫൈസൽ ഹോസ്പിറ്റൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. നാട്ടുകാരനും സുഹൃത്തുമായ ശൈഖ് മുഖ്താർ അലിയുടെ പേരിൽ ബന്ധുക്കൾ നൽകിയ പവർ ഓഫ് അറ്റോണി പ്രകാരം ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സാലിഹ് നിയമനടപടികൾ പൂർത്തീകരിച്ചു. മൃതദേഹം ത്വാഇഫിൽ സംസ്കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



