ജിദ്ദ– കുട്ടികൾക്കായുള്ള ഇംഗ്ലീഷ് പഠന കോഴ്സുകൾ ആരംഭിച്ച് ബ്രിട്ടീഷ് കൗൺസിൽ. അൽ ഖോബർ, ജിദ്ദ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. 6 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കുമായി ആദ്യമായി പൂർണ അക്കാദമിക വർഷത്തേക്കുള്ള ഇംഗ്ലീഷ് കോഴ്സുകൾ ആരംഭിക്കുന്നതായാണ് ബ്രിട്ടീഷ് കൗൺസിൽ പ്രഖ്യാപിച്ചത്.
റിയാദിലെ ടീച്ചിംഗ് സെന്ററുകള്‍ക്കും പങ്കാളി സ്കൂളുകൾക്കും പുറമെ, രക്ഷിതാക്കളുടെയും സ്കൂൾ സമൂഹത്തിന്റെയും വർധിച്ചുവരുന്ന ആവശ്യകത മൂലമാണ് ഈ വിപുലീകരണം. സൗദി അറേബ്യയിൽ 50 വർഷം പൂർത്തിയാക്കുന്ന ബ്രിട്ടീഷ് കൗൺസിലിന്റെ വിദ്യാഭ്യാസ, യുവജന വികസന പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭം. വിഷൻ 2030-ന്റെ ലക്ഷ്യമായ യുവ സൗദികളെ മികച്ച ആശയവിനിമയ ശേഷി, ആഗോള ബോധം, ആത്മവിശ്വാസം എന്നിവയോടെ സജ്ജരാക്കുന്നതിനെ ഈ പദ്ധതി പിന്തുണയ്ക്കുന്നു.
“ഈ കോഴ്സുകൾ ഭാഷാപരമായ കഴിവുകൾ മാത്രമല്ല, ജീവിത നൈപുണ്യങ്ങൾ വികസിപ്പിക്കാനാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്ക് ആത്മവിശ്വാസവും വിമർശനാത്മക ചിന്തയും സർഗാത്മകതയും വളർത്തിയെടുക്കാൻ ഇത് സഹായിക്കും, ഇവ സ്കൂളിലും പുറത്തും വിജയത്തിന് അനിവാര്യമാണ്,” ബ്രിട്ടീഷ് കൗൺസിൽ വക്താവ് പറഞ്ഞു.
പ്രാദേശിക ആവശ്യങ്ങൾക്കനുസൃതമായ അന്താരാഷ്ട്ര കരിക്കുലവുമായി യോഗ്യതയുള്ള അധ്യാപകർ നയിക്കുന്ന ഈ പ്രോഗ്രാമിന്റെ പ്രത്യേകതകൾ:
- രസകരവും സംവേദനാത്മകവുമായ ക്ലാസ്‌റൂം പാഠങ്ങൾ
- സുരക്ഷിതവും ഉൾക്കൊള്ളുന്നതുമായ പഠന അന്തരീക്ഷം
- ഓൺലൈൻ ലേണിംഗ് ഹബ് വഴി ഡിജിറ്റൽ ഉപകരണങ്ങളും വീട്ടിലെ പഠന പിന്തുണയും
- പുരോഗതി റിപ്പോർട്ടുകളും സർട്ടിഫിക്കറ്റുകളും വഴി രക്ഷിതാക്കൾക്ക് പതിവ് ഫീഡ്ബാക്ക്
സൗദി അറേബ്യയിൽ 50 വർഷത്തെ പാരമ്പര്യവും ആഗോള പ്രശസ്തിയും ഉള്ള ബ്രിട്ടീഷ് കൗൺസിൽ, ഉയർന്ന നിലവാരമുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം തേടുന്ന കുടുംബങ്ങൾക്കും സ്കൂളുകൾക്കും വിശ്വസ്ത പങ്കാളിയായി തുടരുന്നു.
പ്രത്യേക ഓഫർ: ഓഗസ്റ്റ് 30-ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന രക്ഷിതാക്കൾക്ക് 25% വരെ കിഴിവ് ലഭിക്കും.
കോഴ്സുകൾ 2025 സെപ്റ്റംബറിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: [www.britishcouncil.sa]