റിയാദ്– മലപ്പുറം നിലമ്പൂര്‍ പാതാര്‍ സ്വദേശിനി പൊന്‍കുഴി റംലത്ത് (57) ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലം നിര്യാതയായി. പത്ത് വര്‍ഷത്തിലധികമായി റിയാദില്‍ ഹൗസ്‌കീപ്പറായി ജോലി ചെയ്യുകയായിരുന്നു.
പരേതരായ അസൈനാരിന്റെയും,ഇത്താചുമ്മയുടെയും മകളായ റംലത്ത് അവിവിവാഹിതയാണ്. ഹഫ്‌സത്ത്, സക്കീന, ഫാത്തിമ, മറിയുമ്മ എന്നിവര്‍ സഹോദരിമാരാണ്. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടികളുമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ കെഎംസിസി വെല്‍ഫെയര്‍ വിങ് വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



