റിയാദ്– റിയാദിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ച് നിലമ്പൂര്‍ പ്രവാസി സംഘടന. റിയാദില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ നിവാസികളുടെ കൂട്ടായ്മയാണ് നിലമ്പൂര്‍ പ്രവാസി സംഘടന. സംഘടനയിലെ അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെയാണ് ആദരിച്ചത്.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് ലഭിച്ച പ്രവാസി സംഘടന വൈസ് പ്രസിഡന്റ് മന്‍സൂര്‍ ബാബുവിന്റെ മകള്‍ മഹറിന്‍ മന്‍സൂര്‍, കോവിലകത്തമുറി സ്വദേശിയായ ആകാശ് എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്.
കൂടാതെ, നിലമ്പൂര്‍ ചന്തക്കുന്നിലെ നിര്‍ധന കുടുംബാംഗമായ കാന്‍സര്‍ രോഗിക്കുള്ള ചികിത്സ ധനസാഹയവും കൈമാറി.
നിലമ്പൂര്‍ യൂണിയന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഷ്‌റഫ് പരുത്തിക്കുന്നന്‍ അധ്യക്ഷത വഹിച്ചു. ആര്‍ദ്രം ഹെല്‍ത്ത് മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രവീണ ഉദ്ഘാടനം നിര്‍വഹിച്ചു. നിര്‍ധന രോഗിക്കുള്ള ചികിത്സ ധനസഹായം ജീവകാരുണ്യ കണ്‍വീനര്‍ റിയാദ് പീവി കൈമാറി. ചടങ്ങില്‍ റഷീദ് മേലേതില്‍, ഷംസീര്‍ വരിക്കോടന്‍, ഷാനവാസ് പട്ടിക്കാടന്‍ എന്നിവര്‍ സംസാരിച്ചു. ഹിദായത്ത് ചുള്ളിയില്‍ സ്വാഗതവും അബ്ദുറസാക്ക് മൈത്രി നന്ദിയും പറഞ്ഞു.
ആന്റണി സെബാസ്റ്റ്യന്‍, ടിപി മുഹമ്മദ്, നൗഷാദ് മൂത്തേടത്ത്, വഹാബ്, അന്‍വര്‍ പാറമ്മല്‍, ആസാദ് കരിമ്പനക്കല്‍, ഷബീറലി മാടാല, കുഞ്ഞുമുഹമ്മദ് അയ്യാര്‍പൊയില്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ കൈമാറി.