Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 29
    Breaking:
    • മകനേ നിന്നെ കാണാനാണ് ഞാൻ യു.പിയിൽ നിന്ന് എത്തിയത്; ജുനൈദിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് സുനിത, ജന്തർ മന്ദറിൽ വൈകാരിക നിമിഷം
    • ആക്രമണം നിർത്തി ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കയും ഇറാനും ധാരണയിൽ
    • ലെബനോനിലെ 200 മീറ്റര്‍ നീളമുള്ള ഹിസ്ബുല്ല തുരങ്കം നശിപ്പിച്ചതായി ഇസ്രായില്‍
    • ഇറാനെതിരായ ആക്രമണങ്ങൾക്ക് വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ നൽകരുതെന്ന് ഇറാൻ
    • ഇഞ്ചുറി ടൈമിൽ വീണ് ദക്ഷിണാഫ്രിക്ക; കാനഡ പ്രീക്വാർട്ടറിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ചെങ്ങന്നൂർ സ്വദേശി നാട്ടിലേക്ക് പോകാനിരിക്കെ ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/01/2026 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ– ആലപ്പുഴ ചെങ്ങന്നൂർ എണ്ണയ്ക്കാട് പെരിങ്ങൽപുരം രേവതിയിൽ മുരളീധരൻ (61) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. ജിസാൻ ഫിഷ് മാർക്കറ്റിനു സമീപമുള്ള താമസസ്ഥലത്ത് വെച്ച് ഇന്നലെ രാത്രി 12 മണിയോടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ ഉടൻ തന്നെ ജിസാൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഒരാഴ്ച്ച മുമ്പ് ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിദഗ്‌ധ ചികിത്സയ്ക്കായി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പോകാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. റിയാദ് ആസ്ഥാനമായ അൽദുമൈഖി ഫിഷറീസ് കമ്പനിയുടെ ജിസാൻ ശാഖയിലെ ജീവനക്കാരനായിരുന്നു.

    30 വർഷമായി ജിസാനിൽ ജോലിചെയ്യുന്ന മുരളീധരൻ കഴിഞ്ഞ ആറു വർഷമായി നാട്ടിൽ പോയിട്ടില്ല. മുരളീധരൻറെ ആകസ്‌മിക വിയോഗം ജിസാൻ ഫിഷ് മാർക്കറ്റിലെ സഹപ്രവർത്തകരെയും മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻറെ (ജല) യൂണിറ്റ് ഭാരവാഹിയായിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ജല ജനറൽ സെക്രട്ടറി സലാം കൂട്ടായി, യൂണിറ്റ് ഭാരവാഹികളായ ഗഫൂർ പൊന്നാനി, സമീർ പരപ്പനങ്ങാടി, ജമാൽ കടലുണ്ടി എന്നിവരുടെ നേതൃത്വത്തിൽ, ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചു. മുരളീധരൻറെ വിയോഗത്തിൽ ജല ഫിഷ്‌മാർക്കറ്റ് യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എണ്ണയ്ക്കാട്ട് കൊച്ചുപുരയിൽ ശ്രീധരൻറെയും സരോജിനിയുടെയും മകനാണ് മുരളീധരൻ. അജി മുരളിയാണ് ഭാര്യ. മൂത്ത മകൻ അമൽ മുരളി ബഹ്‌റൈനിൽ ജോലിചെയ്യുന്നു. മറ്റു മക്കൾ: അമൃത് മുരളി, അമർ മുരളി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Heart Attack Jizan malayali pravasi death Saudi
    Latest News
    മകനേ നിന്നെ കാണാനാണ് ഞാൻ യു.പിയിൽ നിന്ന് എത്തിയത്; ജുനൈദിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് സുനിത, ജന്തർ മന്ദറിൽ വൈകാരിക നിമിഷം
    29/06/2026
    ആക്രമണം നിർത്തി ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കയും ഇറാനും ധാരണയിൽ
    29/06/2026
    ലെബനോനിലെ 200 മീറ്റര്‍ നീളമുള്ള ഹിസ്ബുല്ല തുരങ്കം നശിപ്പിച്ചതായി ഇസ്രായില്‍
    29/06/2026
    ഇറാനെതിരായ ആക്രമണങ്ങൾക്ക് വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ നൽകരുതെന്ന് ഇറാൻ
    29/06/2026
    ഇഞ്ചുറി ടൈമിൽ വീണ് ദക്ഷിണാഫ്രിക്ക; കാനഡ പ്രീക്വാർട്ടറിൽ
    29/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.