Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, January 29
    Breaking:
    • സൗദിയിൽ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം; പ്രവാസികൾക്ക് ആശ്വാസമായി ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനം
    • ആയിരം പുതിയ ഡ്രോണുകളുമായി ഇറാൻ സേനയെ ശക്തിപ്പെടുത്തുന്നു
    • സംസ്ഥാന ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്ന പൊള്ളയായ പ്രഖ്യാപനം; പിണറായി സർക്കാരിന്റേത് ചെപ്പടി വിദ്യയെന്ന് ഒ.ഐ.സി.സി
    • വിശപ്പില്ലാത്ത ലോകത്തിനായി ‘മലബാർ അടുക്കള’; ‘ഒരു നേരത്തെ ആഹാരം’ പദ്ധതി ജനുവരി 30, 31 തീയതികളിൽ
    • നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം റഹ്‌മത്ത് അഷ്‌റഫിന്; ബിസിനസ്സ് ഐക്കണായി മുനീർ കണ്ണങ്കര
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    “അജയ്യനായി, അനശ്വരതയിൽ”ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മിറ്റി നജീബ് അനുസ്മരണം സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/05/2024 Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: സൗദി അറേബ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനും ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്ന പി എം നജീബ് മൂന്നാം വാർഷിക ഓർമ്മദിനം ദമാം ഒ ഐ സി സി റീജ്യണൽ കമ്മിറ്റി സമുചിതമായി ആചരിച്ചു. റീജ്യണൽ പ്രസിഡണ്ട്‌ ഇ കെ സലിമിന്റെ. അദ്ധ്യക്ഷതയിൽ “അജയ്യനായി, അനശ്വരതയിൽ” എന്ന ശീർഷകത്തിൽ നടന്ന ഓർമ്മദിന സമ്മേളനം ഗ്ലോബൽ കമ്മിറ്റി അംഗം ജോൺ കോശി ഉദ്ഘാടനം ചെയ്തു. കിഴക്കൻ പ്രവിശ്യയിലെ ഒരു സദസ്സിനും പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നേതാവായിരുന്നു പി എം നജീബ്. കിഴക്കൻ പ്രവിശ്യയിൽ കോൺഗ്രസ്സ് അനുകൂല സംഘടനാ പ്രവർത്തനത്തിന് തുടക്കമിട്ട നേതാവാണ് അദ്ദേഹം. വാക്കിലും പ്രവൃത്തിയിലും എളിമയും വിനയവും നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹം, തന്റെ അഭിപ്രായം ശരിയായ രീതിയിൽ തുറന്ന് പറയാൻ ഒരു മടിയും കാണിച്ചിരുന്നില്ല. അപ്രതീക്ഷിതമായുണ്ടായ ആ വേർപാട് ഇന്നും പ്രസ്ഥാനത്തിന്റെ തീരാ വേദനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ തന്നോട് വിശ്വാസവും സ്നേഹവും വാത്സല്യവും കാണിച്ചിരുന്ന ആളായിരുന്നു പി എം നജീബെന്ന്, ഇ.കെ സലിം പറഞ്ഞു. പ്രവൃത്തി ദിനമായിട്ടും, അൽ ഖോബാർ ക്ലാസ്സിക് റസ്റ്റോൻറ്റിൽ നിറഞ്ഞു കവിഞ്ഞ സദസ്സ് പി.എം നജീബിന്റെ സംഘടനാ പ്രവർത്തനത്തിന്റെ അടയാളപ്പെടുത്തലായി. അദ്ദേഹവുമായുള്ള ഓർമ്മകൾ വികാരനിർഭരമായാണ് പ്രാസംഗികർ പങ്കുവെച്ചത്. ഒ ഐ സി സി അൽ ഖോബാർ എരിയ സെക്രട്ടറി ഷിബിൻ ആറ്റുവ സാമൂഹ്യപ്രസക്തിയുള്ള “കറുത്ത പക്ഷികൾ എന്ന കവിത അവതരിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കാലഘട്ടങ്ങളിൽ പി എം നജീബ് നടത്തിയ പ്രവർത്തനങ്ങൾ അനുസ്മരിച്ച് കൊണ്ട്, അദ്ദേഹത്തിൻറെ നൂറോളം ചിത്രങ്ങൾ അടങ്ങിയ ഫോട്ടോ ഗാലറി സംഘടിപ്പിച്ചു.

    മാധ്യമ പ്രവത്തകൻ മുജീബ് കളത്തിൽ (ജയ് ഹിന്ദ്) വിവിധ സംഘടനകളെ പ്രതിനിധീകരിച്ചെത്തിയ സിദ്ധീഖ് പാണ്ടികശ്ശാല ( കെ എം സി സി) വിദ്യാധരൻ കോയാടൻ ( നവോദയ) ജമാൽ വില്യാപള്ളി ( നവയുഗം) ഹസ്നൈൻ ( ഐ ഐ എസ് ദമാം മുൻ മാനേജിംഗ് കമ്മിറ്റി മെംബർ) മുത്തു തലശ്ശേരി, മണിക്കുട്ടൻ ( സാമൂഹിക പ്രവർത്തകൻ) ഒ ഐ സി സി നേതാക്കളായ ഹനീഫ് റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ,, സക്കീർ പറമ്പിൽ, സി.ടി ശശി, അൻവർ വണ്ടൂർ, ജേക്കബ് പാറയ്ക്കൽ, ഷിജില ഹമീദ്, ഡോ: സിന്ധു ബിനു, ലിബി ജയിംസ്, നസീർ തുണ്ടിൽ, അസ്‌ലം ഫറോഖ്, സജുബ് അബ്ദുൽ ഖാദർ, തുടങ്ങിയവർ അനുസ്‌മണ പ്രഭാഷണം നടത്തി .സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

    റീജ്യണൽ നേതാക്കളായ ഷംസ് കൊല്ലം, പി കെ അബ്ദുൽ ഖരീം, വിൽസൻ തടത്തിൽ, നൗഷാദ് തഴവ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ് , മനോജ് കെ.പി, അരവിന്ദൻ, ഉസ്മാൻ കുന്നംകുളം, യഹിയ കോയ, ബിനു.പി.ബേബി, അൻഷാദ് ആദം, അസീസ് കുറ്റ്യാടി, അരുൺ കല്ലറ, റോയ് വർഗ്ഗീസ്, വിവിധ ജില്ലാ എരിയ പ്രസിഡൻറുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദിയിൽ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം; പ്രവാസികൾക്ക് ആശ്വാസമായി ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനം
    29/01/2026
    ആയിരം പുതിയ ഡ്രോണുകളുമായി ഇറാൻ സേനയെ ശക്തിപ്പെടുത്തുന്നു
    29/01/2026
    സംസ്ഥാന ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്ന പൊള്ളയായ പ്രഖ്യാപനം; പിണറായി സർക്കാരിന്റേത് ചെപ്പടി വിദ്യയെന്ന് ഒ.ഐ.സി.സി
    29/01/2026
    വിശപ്പില്ലാത്ത ലോകത്തിനായി ‘മലബാർ അടുക്കള’; ‘ഒരു നേരത്തെ ആഹാരം’ പദ്ധതി ജനുവരി 30, 31 തീയതികളിൽ
    29/01/2026
    നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം റഹ്‌മത്ത് അഷ്‌റഫിന്; ബിസിനസ്സ് ഐക്കണായി മുനീർ കണ്ണങ്കര
    29/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version