മസ്കത്ത്– രാജ്യം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. നഗരത്തിലെ ശുചിത്വവും പൊതുജനാരോഗ്യവും കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധ വേണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു. ഉത്തരവാദിത്വം ഓരോ വീട്ടിൽ നിന്നും തുടങ്ങണമെന്നും അധികൃതർ ഓർമിപ്പിച്ചു. കുടുംബങ്ങൾ മാലിന്യം പുറത്തേക്ക് പോകാത്ത വിധം സുരക്ഷിതമായ ബാഗുകളിലോ ബിന്നുകളിലോ സൂക്ഷിക്കണമെന്നും മാലിന്യം നിക്ഷേപിക്കേണ്ട ഇടങ്ങളിൽ മാത്രം നിക്ഷേപിക്കണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
“നമുക്ക് നമ്മുടെ ആരോഗ്യം സംരക്ഷിച്ചും പൊതു ക്രമം കാത്തുസൂക്ഷിച്ചും മസ്കത്തിന്റെ വൃത്തിയും ഭംഗിയും നിലനിർത്താം.”പ്രസ്താവനയിൽ പറഞ്ഞു.
‘സുരക്ഷിതമായ ഗാർഹിക മാലിന്യ സംസ്കരണം – ഉത്തരവാദിത്തം വീട്ടിൽ നിന്ന് ആരംഭിക്കുന്നു’ എന്ന പേരോട് കൂടിയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഗാർഹിക മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള നല്ല ശീലങ്ങൾ വളർത്തിയെടുക്കുക, വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന് പിന്നിലെ ലക്ഷ്യം.