അബുദാബി – യു.എ.ഇക്കു നേരെ ആയിരത്തിലധികം ഇറാന്‍ ആക്രമണങ്ങളുണ്ടായതായി യു.എ.ഇ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇത് ഇറാന്‍ ലക്ഷ്യമിട്ട മറ്റെല്ലാ രാജ്യങ്ങളും നേരിട്ട മൊത്തം ആക്രമണങ്ങളെക്കാള്‍ കൂടുതലാണ്. യു.എ.ഇ സായുധ സേന ഈ ആക്രമണങ്ങളോട് പ്രൊഫഷണലിസത്തോടും കാര്യക്ഷമതയോടും കൂടി പ്രതികരിച്ചു. ആവര്‍ത്തിച്ചുള്ള ഇറാന്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പ്രതിരോധ നിലപാട് മാറ്റാന്‍ യു.എ.ഇ ഒരു തീരുമാനവും എടുത്തിട്ടില്ല.
യു.എന്‍ ചാര്‍ട്ടറിന് അനുസൃതമായി, നല്ല അയല്‍പക്കത്തിന്റെയും സംഘര്‍ഷം കുറക്കുന്നതിന്റെയും നയങ്ങള്‍ പാലിച്ചുകൊണ്ട് യു.എ.ഇ യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ല. ഇറാനെതിരായ ഏതെങ്കിലും ആക്രമണത്തിന് തങ്ങളുടെ ഭൂപ്രദേശം, പ്രദേശിക ജലാശയങ്ങള്‍, വ്യോമാതിര്‍ത്തി എന്നിവ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുമില്ല. അന്താരാഷ്ട്ര നിയമവും യു.എന്‍ ചാര്‍ട്ടറും ഉറപ്പുനല്‍കുന്ന സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് യു.എ.ഇ വ്യക്തമാക്കി. തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുമ്പ് ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കേണ്ടതിന്റെ ആവശ്യകതയും പത്രപ്രവര്‍ത്തന നൈതികത പാലിക്കേണ്ടതിന്റെ പ്രാധാന്യവും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



