അബുദബി– ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയതോടെ മറ്റു രാജ്യങ്ങൾ നേടി ഇന്ത്യൻ കമ്പനികൾ പോകാൻ സാധ്യതയെന്ന് വിലയിരുത്തൽ. ഗൾഫ് ന്യൂസ് ആണ് ഇക്കാര്യം പങ്കുവെച്ചത്. അധിക തീരുവ ഏർപ്പെടുത്തിയാൽ യുഎഇ, സൗദി പോലുള്ള രാജ്യങ്ങളെ ഇന്ത്യൻ കമ്പനികൾ ആശ്രയിച്ചു തുടങ്ങുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യൻ ഇറക്കുമതികൾക്ക് യുഎസ് 25% അധിക തീരുവ കൂടി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് അമേരിക്ക 10% മാത്രമേ തീരുവ ചുമത്തിയിട്ടുള്ളു. ഇതാണ് ഇന്ത്യൻ കമ്പനികളെ ആകർഷിക്കുന്നത്. എന്നാൽ സ്റ്റീൽ, അലുമിനിയം പോലുള്ള ചില വസ്തുക്കൾക്ക് 50% ഉയർന്ന നികുതി തന്നെ ചുമത്തുന്നുണ്ട്.
ദുബൈ, അബുദാബി തുടങ്ങിയ ഗൾഫ് മേഖലയിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിനായി നിരവധി ഇന്ത്യൻ കമ്പനികൾ ഇതിനുമുമ്പ് തന്നെ പദ്ധതി ഇട്ടിരുന്നു. എന്നാൽ, ഇന്ത്യയ്ക്ക് മുകളിൽ യുഎസ് അധിക തീരുവ ചുമത്തുന്നതോടെ ഇന്ത്യൻ കമ്പനികൾക്ക് ഇത് ആവശ്യമായി മാറി. കൂടാതെ, യുഎഇയും ഇന്ത്യയും തമ്മിലുള്ള സിഇപിഎ എന്ന വ്യാപാര കരാറും ഇന്ത്യൻ കമ്പനികളെ ആകർഷിക്കുന്നുണ്ട്. ഇതിൽ വ്യാപാരം എളുപ്പവും താങ്ങാവുന്നതും ആക്കുന്നു. കുറഞ്ഞ നികുതികളും നിയന്ത്രണങ്ങളിലെ ഇളവും ഈ കരാർ ഉറപ്പു നൽകുന്നു.
ഇന്ത്യയിൽ നിന്ന് വരുന്ന മിക്ക സാധനങ്ങൾക്കും യുഎഇയിൽ വെറും 5% മാത്രമാണ് ഇറക്കുമതി തീരുവ. ഇത് ഇന്ത്യൻ ബിസിനസുകൾക്ക് ഗുണകരമാണെന്ന് ഡോ. സാഹിത്യ ചതുർവേദി പറഞ്ഞു. സിഇപിഎ കരാറിന് കീഴിലുള്ള പല സാധനങ്ങൾക്കും o% വരെ നികുതി ആകാമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഇന്ത്യൻ കമ്പനികൾ സാധനങ്ങൾ വീണ്ടും കയറ്റുമതി ചെയ്യുന്നതിന് യുഎഇ ഫ്രീ സോണുകൾ ഉപയോഗിക്കുകയാണെങ്കിൽ, അവർക്ക് ഏതെങ്കിലും ഇറക്കുമതി തീരുവ അടയ്ക്കുന്നതിൽ നിന്ന് പോലും രക്ഷപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ കമ്പനികൾ യുഎഇയിൽ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുകയും അവിടെ മൂല്യം വർദ്ധിപ്പിക്കുകയും ചെയ്താൽ, ആ സാധനങ്ങളുടെ യുഎസ് ഇറക്കുമതി തീരുവ 10% ആയിരിക്കുമെന്നും ഇത് ഇന്ത്യയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ തീരുവയേക്കാൾ കുറവാണെന്നും ബർജീൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സിഇഒ കൃഷ്ണൻ രാമചന്ദ്രൻ പറഞ്ഞു. ഇതാണ് ഇന്ത്യൻ കമ്പനികൾ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.