ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ രണ്ടു വീടുകളുടെ ടെറസ്സുകളില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്ത മിസൈലിന്റെ ശകലങ്ങളാണ് വീടുകള്‍ക്കു മേല്‍ പതിച്ചത്. ഇതില്‍ ഒന്ന് നിര്‍മ്മാണത്തിലിരിക്കുന്ന, ആള്‍താമസമില്ലാത്ത വീടാണ്. ഇരു വീടുകള്‍ക്കും പരിമിതമായ കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കുന്ന അംഗീകൃത നടപടികള്‍ സ്വീകരിച്ചതായും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



