മനാമ– പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക കള്‍ച്ചറല്‍ ഫെയറിന് സംഗീതസാന്ദ്രമായ തുടക്കം. സ്റ്റാര്‍ വിഷന്‍ ഇവന്റ്സ് അവതരിപ്പിച്ച ദ്വിദിന വാര്‍ഷിക സാംസ്‌കാരിക മേള ആസ്വദിക്കാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ കാമ്പസിലേക്ക് ആദ്യദിനം തന്നെ വന്‍ ജനാവലിയാണ് എത്തിയത്. സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ സലേഹ് അല്‍ അലവി മുഖ്യാതിഥിയായിരുന്നു. ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിനൊപ്പം സമ്പന്നമായ വിദ്യാഭ്യാസ-സാംസ്‌കാരിക അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിലും ഇന്ത്യന്‍ സ്‌കൂള്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സമര്‍പ്പണത്തിലൂടെയും സമൂഹത്തിനായുള്ള അര്‍ത്ഥവത്തായ സംഭാവനകളിലൂടെയും, ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു മാതൃകാ സ്ഥാപനമായി ഇന്ത്യന്‍ സ്‌കൂള്‍ നിലകൊള്ളുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
സാമൂഹിക വികസന മന്ത്രാലയം അണ്ടര്‍സെക്രട്ടറി സെയാദ് ആദല്‍ ദര്‍വിഷ്, അമാദ്ബയീദ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പമ്പാവാസന്‍ നായര്‍, തൊഴില്‍ മന്ത്രാലയം മുന്‍ അസി. അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ ഹെയ്കി, സാമൂഹിക വികസന മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ മിഷാല്‍ ഖാലിദ് അഹമ്മദ്, ട്രാഫിക് അവബോധ വിഭാഗം മേധാവി മേജര്‍ ഖുലൂദ് യഹ്യ ഇബ്രാഹിം, ട്രാഫിക് ഡയറക്ടറേറ്റ് ഫസ്റ്റ് ലെഫ്റ്റനന്റ് ഷെയ്ഖ അഹൂദ് അബ്ദുള്ള അഹമ്മദ് അല്‍ ഖലീഫ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന സപ്പോര്‍ട്ട് ഗ്രൂപ്പ് മേധാവി സാറ മുഹമ്മദ് അല്‍ ഷെയ്ഖ്, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, പ്രിന്‍സിപ്പല്‍ വി. ആര്‍ പളനിസ്വാമി, ഫെയര്‍ ജനറല്‍ കണ്‍വീനര്‍ ആര്‍. രമേശ്, സ്റ്റാര്‍ വിഷന്‍ ചെയര്‍മാന്‍ സേതുരാജ് കടയ്ക്കല്‍, സ്‌കൂള്‍ വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹന്‍, ഫിനാന്‍സ് ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആന്‍ഡ് മെയിന്റനന്‍സ് അംഗം മിഥുന്‍ മോഹന്‍, ട്രാന്‍സ്‌പോര്‍ട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയര്‍ വിങ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി. സതീഷ്, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, പ്ലാറ്റിനം ജൂബിലി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് എസ് നടരാജന്‍, ഫെയര്‍ കമ്മിറ്റി ഉപദേഷ്ടാവ് മുഹമ്മദ് ഹുസൈന്‍ മാലിം, മുന്‍ സെക്രട്ടറി സജി ആന്റണി, ഫെയര്‍ കോര്‍ഡിനേറ്റര്‍ അഷ്റഫ് കാട്ടിലപീടിക എന്നിവര്‍ സന്നിഹിതരായിരുന്നു.
അക്കാദമിക മികവ്, സാംസ്‌കാരിക ഐക്യം, സാമൂഹിക ഉത്തരവാദിത്തം എന്നിവയോടുള്ള സ്‌കൂളിന്റെ ഉറച്ച പ്രതിബദ്ധതയുടെ ആഘോഷമാണ് പ്ലാറ്റിനം ജൂബിലിയെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് പറഞ്ഞു. ചടങ്ങില്‍ പ്രമുഖ വ്യവസായി പമ്പാവാസന്‍ നായരെ ആദരിച്ചു. പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി രാജപാണ്ഡ്യന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞനും സംഗീതസംവിധായകനുമായ സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയും വിദ്യാര്‍ത്ഥികളുടെ നൃത്തപരിപാടിയും അരങ്ങേറി. മേളയുടെ റാഫിള്‍ നറുക്കെടുപ്പ് ജനവരി 26 നു ഓണ്‍ലൈനായി നടക്കുമെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് അറിയിച്ചു.



