ദുബൈ– ദുബൈയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ (311) മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു. ഇതേതുടർന്ന് അബുദാബിയിൽ നിന്ന് ഷാർജയിലേക്കുള്ള പാതയിൽ വൻ ഗതാഗതകുരുക്കുണ്ടായതായി ദുബൈ പോലീസ് അറിയിച്ചു.
കാറിൽ നിന്നും പുക ഉയരാൻ തുടങ്ങിയപ്പോൾ റോഡിൻറെ വലത് പാതയിൽ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. പിന്നീട്, ദുബൈ സിവിൽ ഡിഫൻസ് ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെന്നും ദ്യക്‌സാക്ഷികൾ പറഞ്ഞു. അതേസമയം സിവിൽ ഡിഫൻസും ദുബൈ പോലീസും പട്രോളിംഗ് നടത്തി സംഭവസ്ഥലത്തെ തിരക്ക് നിയന്ത്രിച്ചിരുന്നു.
സിവിൽ ഡിഫൻസ് എത്തി മിനിറ്റുകൾക്കുള്ളിൽ തന്നെ തീ പൂർണ്ണമായും അണച്ചതായി ദൃക്‌സാക്ഷികൾ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ദുബൈ പോലീസ് ഇതുവരെ കാറിന് തീപിടിച്ചതിനെകുറിച്ചുള്ള ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല, കൂടാതെ ഗൂഗിൾ മാപ്‌സിൽ പ്രദേശത്തെ ഗതാഗതക്കുരുക്ക് ഇപ്പോഴും കാണിക്കുന്നുണ്ട്.