മസ്കത്ത്– സെപ്റ്റംബർ ഒന്ന് മുതൽ ഒമാനിൽ സാമ്പത്തിക മേഖലയിൽ സേവനം അനുഷ്ഠിക്കണമെങ്കിൽ അതാത് മേഖലയിലെ സർട്ടിഫിക്കേഷൻ നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം. അക്കൗണ്ടിംഗ്, ഫിനാൻസ്, ഓഡിറ്റിംഗ് എന്നിവയിൽ ജോലി ചെയ്യുന്ന എല്ലാ വ്യക്തികൾക്കും വർക്ക് പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനും പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വരും.
ആയതിനാൽ, ഈ മേഖലയിലെ നിലവിലുള്ള എല്ലാ ജീവനക്കാരും, ഭാവിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരും, അക്കൗണ്ടിംഗ്, ഫിനാൻസ്, ഓഡിറ്റിങ് എന്നിവയ്ക്കുള്ള സെക്ടർ സ്കിൽസ് യൂണിറ്റിൽ നിന്ന് ഈ സർട്ടിഫിക്കറ്റ് നേടണം.നിർദ്ദിഷ്ട റോളുകൾക്ക് അനുസൃതമായി, അംഗീകൃത സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ മന്ത്രാലയം വർക്ക് പെർമിറ്റുകൾ നൽകൂ.
സെപ്റ്റംബർ ഒന്നിന് ശേഷം ആവശ്യമായ സർട്ടിഫിക്കറ്റ് ഇല്ലാതെ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്നും, എല്ലാ സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
സർട്ടിഫിക്കേഷൻ ആവശ്യമുള്ള തൊഴിലുകൾ:
അക്കൗണ്ട്സ് ടെക്നീഷ്യൻ
അസിസ്റ്റന്റ് എക്സ്റ്റേണൽ ഓഡിറ്റർ
അസിസ്റ്റന്റ് ഇന്റേണൽ ഓഡിറ്റർ
ഇന്റേണൽ ഓഡിറ്റർ
എക്സ്റ്റേണൽ ഓഡിറ്റർ
കോസ്റ്റ് അക്കൗണ്ടന്റ്
ക്രെഡിറ്റ് അനലിസ്റ്റ്
ഫിനാൻഷ്യൽ അനലിസ്റ്റ്
അക്കൗണ്ട്സ് മാനേജർ
ടാക്സ് മാനേജർ
ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ)
എക്സ്റ്റേണൽ ഓഡിറ്റ് മാനേജർ
ഇന്റേണൽ ഓഡിറ്റ് മാനേജർ
സീനിയർ ഇന്റേണൽ ഓഡിറ്റ് മാനേജർ
ഫിനാൻഷ്യൽ കൺട്രോളർ
സീനിയർ എക്സ്റ്റേണൽ ഓഡിറ്റ് മാനേജർ
ഇന്റേണൽ ഓഡിറ്റ് വകുപ്പ് മേധാവി
ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ)
എക്സ്റ്റേണൽ ഓഡിറ്റ് പാർട്ണർ
ചീഫ് ഓഡിറ്റ് എക്സിക്യൂട്ടീവ് (സിഎഇ)