മക്ക– സ്വന്തം പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനായ അലി ബിൻ സാകിർ അൽസഹ്‌റാനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകൻ നവാഫ് ബിൻ അലി അൽസഹ്‌റാനിക്കാണ് മക്ക പ്രവിശ്യയിൽ ഇന്ന് ശിക്ഷ നടപ്പാക്കിയത്. മയക്കുമരുന്നിന് അടിമയായിരുന്ന പ്രതി, പിതാവിനെ കൊലപ്പെടുത്തിയതിനൊപ്പം മയക്കുമരുന്ന് ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിചാരണ പൂർത്തിയാക്കി കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് അധികൃതർ ശിക്ഷാ നടപടികൾ സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



