ദമാം: സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ സൗദി പൗരന് കിഴക്കന്‍ പ്രവിശ്യയില്‍ ശനിയാഴ്ച്ച വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത ഫത്മാ ബിന്‍ത് സ്വലാഹ് ഗുവൈനം അല്‍മുദൈബരിയെ വെടിവെച്ച് കൊലപ്പെടുത്തിയ നാസിര്‍ ബിന്‍ ഈദ് ബിന്‍ അവാദ് അല്‍മുദൈബരിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്. മയക്കുമരുന്ന് വിതരണ കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് ജിസാനിലും ശനിയാഴ്ച്ച വധശിക്ഷ നടപ്പാക്കി. രണ്ടാമതും ഹഷീഷ് വില്‍പന നടത്തി അറസ്റ്റിലായ സാമി ബിന്‍ ജാബിര്‍ ബിന്‍ മിത്അബ് ഹുറൈസിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







